കൊച്ചി: (www.kvartha.com 08/09/2015) അഞ്ചു പേര്‍ക്ക് ജീവിതം നല്‍കി തുളസിയെന്ന വീട്ടമ്മ. കരളും വൃക്കകളും കണ്ണും ദാനം ചെയ്താണ് അമ്പലപ്പുഴ കോമനയില്‍ വൈറ്റ്ഹൗസില്‍ നരേന്ദ്രനാഥന്‍ പിള്ളയുടെ ഭാര്യ തുളസി (64) മാതൃകയായത്. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് അതീവഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് തുളസിയെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച മസ്തിഷ്‌ക്ക മരണം സ്ഥിതീകരിച്ച തുളസിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭര്‍ത്താവും മക്കളും ബന്ധുക്കളും സന്നദ്ധത അറിയിക്കുകയായിരുന്നു.
'എന്റെ ഭാര്യ ഞങ്ങളെ വിട്ടുപോകുമെന്ന് മനസിലായപ്പോള്‍ അവയവദാനത്തിനു ഞങ്ങള്‍ തയാറാകുകയായിരുന്നു. കുറച്ചു പേരുടെ ജീവന്‍ രക്ഷിക്കാന്‍ അവയവദാനം ഉപകരിക്കുമെങ്കില്‍ അതാണ് അവള്‍ക്കു വേണ്ടി ഞങ്ങള്‍ക്കു ചെയ്യാന്‍ പറ്റുന്ന പുണ്യം. അവരിലൂടെ തുളസി ഇനിയും ജീവിക്കുമല്ലോ. 'തുളസിയുടെ ഭര്‍ത്താവ് നരേന്ദ്രനാഥന്‍ പിള്ളയുടെ വാക്കുകള്‍ കേട്ടു നിന്നവര്‍ക്കും കണ്ണുനിറഞ്ഞു.
തുളസിയുടെ കരള്‍ ലഭിച്ചത് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കാണ്. ഒരു വൃക്ക അമൃത ആശുപത്രിയിലെ രോഗിക്കും മറ്റൊരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലെ രോഗിക്കും വച്ചുപിടിപ്പിച്ചു. നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്രബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ലേക്ക്‌ഷോര്‍ ആശുപത്രിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ജി. തോമസ്, ഡോ. കെ.പി. മഞ്ജുരാജ്, ഡോ. എസ്. മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മോഹന്‍ എ. മാത്യു, ഡോ. ജയാ സൂസന്‍ ജേക്കബ്, ഡോ. നീത ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
ഞായറാഴ്ച രാവിലെ ആറു മണിക്ക് മണര്‍കാട് പള്ളിയില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് അമ്പലപ്പുഴ കരൂര്‍ ജംഗ്ഷനില്‍ വച്ച് തുളസിക്ക് കാറിടിച്ച് പരിക്കേറ്റത്. ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. രാത്രി വൈകിയാണ് ലേക്ക്‌ഷോറില്‍ എത്തിച്ചത്.
മക്കള്‍: ദീപ, ദിവ്യ. മരുമക്കള്‍ : അഡ്വ. സുരേഷ് കുമാര്‍, ജയകുമാര്‍.
Keywords: Kochi, Kerala, Thulasi, Accident, Injured, Life, Thulasi gives organs to five

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.