തുളു അക്കാദമിക്ക് ഒന്നരകോടി ചിലവില്‍ തുളുഭവന്‍ നിര്‍മ്മിക്കും

 


തുളു അക്കാദമിക്ക് ഒന്നരകോടി ചിലവില്‍ തുളുഭവന്‍ നിര്‍മ്മിക്കും
കാസര്‍കോട്: തുളു അക്കാദമിക്കുവേണ്ടി ഒന്നരകോടി ചെലവില്‍ തുളുഭവന്‍ നിര്‍മ്മിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ അഡ്വ. ബി സുബ്ബയ്യ റൈ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹൊസങ്കടി കടമ്പാര്‍ വില്ലേജില്‍ അംങ്കടി പദവില്‍ സര്‍ക്കാരിന്റെ അധീനതിയിലുള്ള ഒരേക്കര്‍ സ്ഥലം അക്കാദമിക്ക് വേണ്ടി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് വലിയ ഹാളോടു കൂടിയ കുടില ഭവനം നിര്‍മ്മിക്കുമെന്നും ഇപ്പോള്‍ അക്കാദമിയുടെ കൈവശമുള്ള മുഴുവന്‍ സാധനങ്ങളും അവിടേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ കര്‍ണാടക സര്‍ക്കാരില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും തുളുഅക്കാദമിക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലും ദക്ഷിണകര്‍ണാടകയിലുമായി 25 ലക്ഷത്തോളമാളുകള്‍ തുളു ഭാഷ സംസാരിക്കുന്നുണ്ട്. ഒട്ടേറെ കലാരൂപങ്ങളും സാംസ്‌കാരിക തനിമകളും നിലനിര്‍ത്താന്‍ അക്കാദമിയുടെ ഭാഗത്ത്‌നിന്നും വിപുലമായ പ്രവര്‍ത്തനമാണ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. തുളു ലിപി കണ്ടെടുക്കാനുള്ള പരിശ്രമവും ഇതിനകം അക്കാദമി ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പൂജാരിമാര്‍ തുളു ബ്രാഹ്മണരാണ്. അക്കാദമി തമ്പരെ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസ മാസികയുടെ പ്രസിദ്ധീകരണം തുടരും. വിവിധ സാംസ്‌കാരിക പരിപാടികളും സാഹിത്യ കൂട്ടായ്മകളും തുളു അക്കാദമി നടത്തും.

തുളു അക്കാദമിക്ക് ഒന്നരകോടി ചിലവില്‍ തുളുഭവന്‍ നിര്‍മ്മിക്കും
തുളു മേഖലയിലുള്ളവരുടെ പഴയകാല ചരിത്രങ്ങള്‍ പുതുതലമുറയ്ക്ക് ഓര്‍മ്മിക്കാനുതകുന്ന രീതിയില്‍ ഒരു ലൈബ്രറിയും മ്യൂസിയവും ഒരുക്കും. തുളുഭാഷയും അക്ഷരങ്ങളും വികസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വിദ്ഗദ്ധരെ ഉള്‍പ്പെടുത്തി രണ്ട് ദിവസത്തെ ശില്‍പ്പശാലയും നടത്തും. തുളു സാംസ്‌കാരിക നാടോടിപരിപാടികള്‍ക്ക് അക്കാദമി മുഖേന സര്‍ക്കാരില്‍ നിന്നും സഹായം ലഭ്യമാക്കാന്‍ പരിശ്രമം നടത്തും. തുളു സംസാരിക്കുന്ന സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പ്രത്യേക പരിപാടിയും സംഘടിപ്പിക്കും. കര്‍ക്കടകമാസത്തില്‍ തുളു നാടോടി പരിപാടികളും സാസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. തുളു ആഘോഷങ്ങള്‍, കല, സംസ്‌കൃതി, കൃഷി, കരകൗശലം, പാരമ്പര്യ രീതികള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും വിദേശത്തടക്കമുള്ള തുളു ജനവിഭാഗങ്ങളെ ഒരുമിച്ച് നിര്‍ത്തുന്നതിനും തുളു സാംസ്‌കാരിക ഉത്സവവും നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാനെ കൂടാതെ സെക്രട്ടറി മഞ്ചുനാഥ ആള്‍വ, ഹമീദ് കുഞ്ഞാലി, അഡ്വ. ശിവരാമആള്‍വ, വസന്തകുമാര്‍, പ്രഭാകര നായ്ക്, കേശവ പ്രസാദ്, ടി. അഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ സുബ്ബയ്യക്കട്ട എന്നിവര്‍ സംബന്ധിച്ചു.

Keywords:  Press meet, Kasaragod, Kerala,  Thulu Bhavan, Thulu Academy         
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia