മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ ശക്തമാക്കി

 


നിലമ്പൂര്‍: അതിര്‍ത്തിവനത്തില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റുകളെ പിടികൂടാന്‍ പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ ശക്തമാക്കി. സായുധസംഘത്തിലെ ഒരാള്‍ തമിഴ്‌നാട് വടകരൈ സ്വദേശിയായ മാവോയിസ്റ്റ് നേതാവ് പഴനിവേല്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2011 ല്‍ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പഴനിവേല്‍ കൊലപാതകം, ബോംബ് സ്‌ഫോടനക്കേസുകളിലെ പ്രതിയാണ്.

ഇതോടെ സായുധസംഘം മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് ഉറപ്പായി. മുണ്ടേരിയില്‍നിന്ന് നാലുകിലോമീറ്റര്‍ ഉള്ളില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വെളളാരംപുഴയിലെ സ്വകാര്യ തോട്ടത്തിലും സമീപപ്രദേശങ്ങളിലുമാണ് ഞായറാഴ്ച പരിശോധന നടത്തിയത്. തമിഴ്‌നാട് പോലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. വെള്ളാരംപുഴയിലെ എസ്‌റ്റേറ്റ് മാനേജര്‍ ആറ്റുചാലില്‍ മാത്തച്ചനാണ് തോക്കുധാരികളായ അഞ്ചംഗ സംഘം തോട്ടത്തിലെത്തിയതായി കഴിഞ്ഞ ദിവസം പോലീസിനെ അറിയിച്ചത്.
മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ ശക്തമാക്കി

തമിഴ്‌നാട് സംഘത്തിന്റെ കൈവശമുള്ള ഫോട്ടോയില്‍നിന്നാണ് മാത്തച്ചന്‍ പഴനിവേലിനെ തിരിച്ചറിഞ്ഞത്. തങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് സംഘാംഗങ്ങള്‍ പറഞ്ഞുവെന്നും ലഘുലേഖ തന്നെങ്കിലും വാങ്ങിയില്ലെന്നും മാത്തച്ചന്‍ പോലീസിനെ അറിയിച്ചു. ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്റെ നേതൃത്വത്തില്‍ 30 പേരടങ്ങുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണ്  വെള്ളാരംപുഴ മേഖലയില്‍ പരിശോധന തുടങ്ങിയത്.

തിരുവനന്തപുരത്തുനിന്ന് എത്തിയ തണ്ടര്‍ബോള്‍ട്ടിന്റെ പുതിയ ടീം വീണ്ടും രണ്ട് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തും. മരുത, ചെട്ടിക്കാട്, വിത്തുണക്കിപ്പാറ, യാക്കുവള, തുള്ളിവെള്ളം, തണ്ണിക്കാവ് വനമേഖലകളില്‍ തിരച്ചില്‍ നടത്താനാണ് പദ്ധതി. തമിഴ്‌നാട് എസ്.ടി.എഫ്. സംഘം ഡി.വൈ.എസ്.പി. മറുമറൈയുടെ നേതൃത്വത്തില്‍ ഇതേസമയത്ത് തമിഴ്‌നാട് അതിര്‍ത്തി വനത്തിലും തിരച്ചില്‍ നടത്തും.

Keywords:  Maoist, Kerala, Police, Custody, Tamilnadu, Murder, Bomb, Accused, Photo, Thunder bolt force, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia