Aralam Farm | ആറളത്ത് വീണ്ടും കടുവയിറങ്ങി; പശുവിനെ കടിച്ചുകൊന്ന നിലയില്‍

 


ഇരിട്ടി: (www.kvartha.com) ആറളം ഫാമില്‍ വീണ്ടും കടുവയിറങ്ങി പശുവിനെ കടിച്ചു കൊന്നതായി അധികൃതര്‍. ബ്ലോക് നാലിലെ പാടിയിലാണ് പശുവിനെ കടിച്ചു കൊന്നത്. പശുവിനെ കഴുത്തിന് കടിച്ച് നൂറുമീറ്ററോളം വലിച്ചു കൊണ്ടു പോയതിന്റെ ചോരപ്പാടുകള്‍ കാണാനുണ്ട്. ശരീരമാസകലം കടുവ മാന്തിപ്പറിച്ചതിന്റെ പാടുകളുണ്ട്. കടിച്ചു കൊണ്ടുവന്നതിന് ശേഷം പശുവിന്റെ പിന്‍ഭാഗം കടിച്ചുതിന്ന നിലയിലാണ് കണ്ടെത്തിയത്. ആറളത്തെ അസീസ് എന്നയാള്‍ വളര്‍ത്തുന്ന പശുവിനെ വ്യാഴാഴ്ച മുതല്‍ കാണാനുണ്ടായിരുന്നില്ല.
                 
Aralam Farm | ആറളത്ത് വീണ്ടും കടുവയിറങ്ങി; പശുവിനെ കടിച്ചുകൊന്ന നിലയില്‍

നാലാം ബ്ലോകില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് വെളളിയാഴ്ച രാവിലെ ഒന്‍പതുമണിയോടെ പശുവിനെ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയത്. അസീസ് വര്‍ഷങ്ങളായി ഫാമില്‍ അഴിച്ചുവിട്ടാണ് പശുവിനെ വളര്‍ത്തിയിരുന്നത്. ജനവാസ മേഖലയാണിത്. ഫാമിലെ ബ്ലോകുകളായ ഒന്നിലും അഞ്ചിലും നേരത്തെ കടുവയെ കണ്ടിരുന്നു. ഈ കടുവയെ കള്ളുചെത്ത് തൊഴിലാളി നേരിട്ടു കാണുകയും മൊബൈലില്‍ ദൃശ്യം പകര്‍ത്തുകയും ചെയ്തിരുന്നു.

എന്നാല്‍ കടുവ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിച്ചുവെന്ന് പറഞ്ഞ് വനംവകുപ്പ് കൈയ്യൊഴിയുകയായിരുന്നു. കാട്ടാന ശല്യവും കടുവയും കാരണം ആറളം ഫാമിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുകാരണം സംഭവിക്കുന്നത്. ഫാമിലെ ജനവാസ മേഖലയിലുള്ള കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കനത്ത നഷ്ടമാണുണ്ടാക്കുന്നത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Attack, Animals, Tiger, Tiger attack in Kannur Aralam Farm.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia