കണ്ണൂര്‍: (KVARTHA) മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. അടക്കാത്തോട് കരിയംകാപ്പ് മേഖലയില്‍ ഭീതി പരത്തിയ കടുവയെ ഒടുവില്‍ മയക്കുവെടിവെച്ച് പിടികൂടിയെങ്കിലും വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കേ കടുവ ചത്തു. വ്യാഴാഴ്ച ഉച്ചയോടെ അടയ്ക്കാത്തോട് കരിയംകാപ്പിലെ റബര്‍തോട്ടത്തില്‍ കണ്ടെത്തിയ കടുവയെ വനപാലകസംഘം വളഞ്ഞ് മയക്കുവെടിവെച്ച് കൂട്ടിലടക്കുകയായിരുന്നു. ഒരു മാസത്തിനിടെ മേഖലയില്‍ നിന്നും പിടികൂടുന്ന രണ്ടാമത്തെ കടുവയാണിത്. തുടര്‍ന്ന് ഇതിനെ കണ്ണവം ഫോറസ്റ്റ് ഓഫീസ് പരിസരത്തേക്ക് മാറ്റിയെങ്കിലും നിരീക്ഷണത്തിലിരിക്കേ കടുവ ചാവുകയായിരുന്നു. പിടികൂടിയ കടുവക്ക് പരിക്കുകള്‍ ഉണ്ടായിരുന്നു എന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
രണ്ടാഴ്ച മുന്‍പാണ് മേഖലയില്‍ കടുവ സാനിധ്യമുണ്ടെന്ന് പ്രദേശവാസികള്‍ വനം വകുപ്പിനെ അറിയിക്കുന്നത്. എന്നാല്‍ ഇവരുടെ പരിശോധനയില്‍ ഇതിന് സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാല്‍ അഞ്ചുദിവസം മുന്‍പ് റബ്ബര്‍വെട്ട് തൊഴിലാളി ഉച്ചയോടെ തൊഴില്‍ കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ വീടിനു സമീപം റബ്ബര്‍ തോട്ടത്തില്‍ കടുവയെ കാണുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. ഇത്രയും നാള്‍ നാട്ടുകാര്‍ സംശയിച്ച വന്യമൃഗം കടുവ തന്നെയെന്ന് സ്ഥിരീകരണമായതോടെയാണ് വനം വകുപ്പും കടുവയെ പിടികൂടാനുള്ള ശ്രമവുമായി രംഗത്ത് വന്നത്. ഇതിനിടയില്‍ നാട്ടുകാരും വനം വകുപ്പും നിരവധി തവണ കടുവയെ കാണുകയും മൂന്നോളം കൂടുകള്‍ സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. ഇതിനിടയില്‍ വനപാലകര്‍ക്കെതിരെ നിരവധി തവണ നാട്ടുകാരുടെ പ്രതിഷേധം ഉടലെടുക്കുകയും അധികൃതരെ തടഞ്ഞു വെക്കുന്ന അവസ്ഥയും ഉണ്ടായി.
ഒടുവില്‍ വ്യാഴാഴ്ച ഉച്ചയോടെ റബ്ബര്‍ തോട്ടത്തില്‍ കടുവയെ കാണുകയും 3 മണിയോടെ വനപാലകര്‍ ഇതിനെ വളഞ്ഞ് മയക്കുവെടി വെക്കുകയുമായിരുന്നു. വെടിയേറ്റ കടുവ ഇവിടെ നിന്നും താഴേക്ക് അല്‍പ്പദൂരം ഓടിയെങ്കിലും ഇവിടെ വെച്ച് അരമണിക്കൂറിനകം വനപാലകര്‍ ഇതിനെ പിടികൂടി കൂട്ടിലടച്ചു. തുടര്‍ന്ന് കണ്ണവം ഫോറസ്റ്റ് ഓഫീസിലേക്ക് കടുവയെ മാറ്റുകയായിരുന്നു. ഇവിടെ നിരീക്ഷണത്തിലിരിക്കെയാണ് ചത്തത്. കഴിഞ്ഞ മാസവും കൊട്ടിയൂരില്‍ നിന്നും കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ ഒരു കടുവയെ കണ്ടെത്തുകയും ഇതിനെ പിടികൂടി മൃഗശാലയിലേക്കു കൊണ്ടുപോകുന്നതിനിടെ ചാവുകയും ചെയ്തിരുന്നു.

Keywords: Kannur, Kannur-News, Kerala, Kerala-News, Tiger, Dead, Wild Animal, Tiger caught in Kannur has died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.