Released on bail | 'മന്ത്രി വിളിച്ചു, പൊലീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു'; ടൈഗർ സമീറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; തോക്കും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ
Sep 17, 2022, 20:44 IST
ബേക്കൽ: (www.kvartha.com) തെരുവുനായ ഭീഷണിയെ തുടർന്ന് ബേക്കൽ ഹദ്ദാദ് നഗറിൽ മദ്രസ വിദ്യാർഥികൾക്ക് മുന്നിൽ തോക്കേന്തി അകമ്പടി പോയതിൻ്റെ പേരിൽ പൊലീസ് കേസിൽ ഉൾപെട്ട ടൈഗർ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഐപിസി 153 പ്രകാരം തെരുവ് നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ചാണ് ബേക്കൽ പൊലീസ് സ്വമേധയാ കേസെടുത്തത്.
സമീറിൻ്റെ തോക്കിൻ്റെ സംരക്ഷണയിൽ മദ്രസയിലേക്ക് വിദ്യാർഥികൾ പോകുന്നതിൻ്റെ വീഡിയോ മകൻ എടുത്ത് വാട്സ്ആപ് ഗ്രൂപിലിട്ടതോടെ ഇത് വൈറലായിരുന്നു. കാസർകോട് വാർത്ത ഇത് റിപോർട് ചെയ്തതോടെ മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. സംഭവം ചർചയായതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
ഐഎൻഎൽ നേതാവ് കൂടിയാണ് സമീർ. തുറമുഖ മന്ത്രി അഹ്‌മദ് ദേവർ കോവിൽ തന്നെ വിളിച്ച് കേസന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുകയും പൊലീസിൽ ഹാജരാകാൻ നിർദേശിച്ചിരുന്നുവെന്നും സമീർ കാസർകോട് വാർത്തയോട് പറഞ്ഞു. രണ്ട് ആൾ ജാമ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ഐഎൻഎൽ ജില്ലാ പ്രസിഡണ്ട് ഹമീദ് ഹാജി, ജനറൽ സെക്രടറി അസീസ് കടപ്പുറം എന്നിവരാണ് സമീറിനായി ജാമ്യം നിന്നത്.
വീഡിയോയിൽ കണ്ട തോക്കും വീഡിയോ ചിത്രീകരികരിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ ചോദിച്ചതിനാൽ നൽകിയെന്ന് സമീർ പറഞ്ഞു. കോടതി വഴി തോക്കും മൊബൈലും വീണ്ടെടുക്കാൻ അഭിഭാഷകനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.