Tiger Shot | വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഭീതി വിതച്ച കടുവ വെടിയേറ്റ് ചത്തു; അരങ്ങേറിയത് നാടകീയ സംഭവങ്ങൾ 

 
Tiger That Terrorized Vandiperiyar Gramby Shot Dead; Dramatic Events Unfolded
Tiger That Terrorized Vandiperiyar Gramby Shot Dead; Dramatic Events Unfolded

Representational Image Generated by Meta AI

● മയക്കുവെടി വെച്ചെങ്കിലും മയങ്ങാതെ ദൗത്യസംഘത്തിന് നേരെ തിരിഞ്ഞു.
● സ്വയരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു.
● കടുവയുടെ ജഡം പിന്നീട് തേക്കടിയിലേക്ക് കൊണ്ടുപോയി.

ഇടുക്കി: (KVARTHA) വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഭീതി വിതച്ച കടുവ വെടിയേറ്റ് ചത്തു. തിങ്കളാഴ്ച പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ ഒരു പശുവിനെയും വളർത്തുനായയെയും കൊന്നതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 

ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം കടുവയെ മയക്കുവെടി വെച്ചെങ്കിലും, അത് മയങ്ങാതെ ദൗത്യസംഘത്തിന് നേരെ തിരിഞ്ഞതോടെ മൂന്നുതവണ വെടിവെക്കുകയായിരുന്നു. സ്വയരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു. കടുവയുടെ ജഡം പിന്നീട് തേക്കടിയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ ദിവസങ്ങളിൽ വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയിൽ ഒരു കടുവയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഞായറാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. എന്നാൽ തിങ്കളാഴ്ച പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ നാരായണൻ എന്നയാളുടെ പശുവിനെയും വളർത്തുനായയെയും കടുവ ആക്രമിച്ചു കൊന്നതോടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായി. 

തുടർന്ന് വനംവകുപ്പ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്തുകയും മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി തോട്ടം തൊഴിലാളികളോട് ജോലിക്ക് പോകരുതെന്ന് നിർദേശം നൽകിയിരുന്നു. ലയത്തിനോട് ചേർന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് കടുവയെ ആദ്യം കണ്ടെത്തിയത്. 

എന്നാൽ ഇവിടെവെച്ച് മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാൽ കടുവ മറ്റൊരു സ്ഥലത്തേക്ക് നീങ്ങിയതിന് ശേഷമാണ് വെടിവെച്ചത്. രണ്ടുതവണ മയക്കുവെടി വെച്ചെങ്കിലും കടുവ പൂർണമായും മയങ്ങിയിരുന്നില്ല. മയക്കുവെടിയേറ്റ കടുവ പെട്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കുതിച്ചെത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ സ്വയരക്ഷയ്ക്ക് വേണ്ടി വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിർക്കുകയായിരുന്നു.

നേരത്തെ ഗ്രാമ്പിയിൽ കണ്ട പരുക്കേറ്റ കടുവ തന്നെയാണ് അരണക്കല്ലിൽ എത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് വാർഡ് 15 ൽ ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.


ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

 A tiger that had been creating panic in Vandiperiyar Gramby was shot dead by forest officials. This followed the tiger killing a cow and a pet dog in Aranakkallu near Vandiperiyar early Monday morning. Despite attempts to tranquilize the tiger, it turned aggressive towards the team, leading to the officials firing three shots in self-defense. The tiger's carcass was later taken to Thekkady.

#VandiperiyarTiger #TigerAttack #HumanAnimalConflict #ForestDepartment #KeralaNews #Wildlife

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia