Tiger | കൊട്ടിയൂരില്‍ മയക്കുവെടിവെച്ച് കൂട്ടിലാക്കിയ കടുവയെ മൃഗശാലയിലേക്ക് മാറ്റുമെന്ന് ഡിഎഫ്ഒ; വലതുവശത്തെ ഉളിപ്പല്ല് ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി; ഇരപിടിക്കല്‍ അസാധ്യമായേക്കാം
Feb 13, 2024, 23:45 IST
ഇരിട്ടി: (KVARTHA) കൊട്ടിയൂര്‍ പന്നിയാം മലയില്‍ കൃഷിതോട്ടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയതിനാല്‍ പിടികൂടിയ കടുവയെ മൃഗശാലയിലെക്ക് മാറ്റുമെന്ന് ഡിഎഫ്ഒ പി കാര്‍ത്തിക്ക് പന്നിയാംമലയില്‍ അറിയിച്ചു. മയക്കുവെടിവെച്ചു കൂട്ടിലടച്ച കടുവയ്ക്ക് കാട്ടില്‍ കഴിയാനുള്ള ആരോഗ്യമില്ല. പൂര്‍ണ ആരോഗ്യം കൈവരിച്ചാല്‍ മാത്രമേ ഇക്കാര്യത്തെകുറിച്ചു ആലോചിക്കുകയുളളൂ. ഏഴുവയസുള്ള കടുവയെ മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനമെന്നും ഡിഎഫ്ഒ പറഞ്ഞു.
കടുവയുടെ വലതുവശത്തെ ഉളിപ്പല്ല് ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ വനത്തിലേക്ക് വിട്ടാല്‍ ഇരപിടിക്കല്‍ അസാധ്യമായേക്കാം. കടുവയുടെ ഉളിപ്പല്ല് മുന്‍പ് നഷ്ടപ്പെട്ടതായിരിക്കാമെന്നാണ് വെറ്റിനറി ഡോക്ടര്‍ പറയുന്നത്. ഇവരുടെ വിശദമായ റിപോർട് കിട്ടിയാല്‍ കൂടുതല്‍ നടപടി സ്വീകരിക്കും. കടുവയെ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിടാന്‍ പാടില്ലെന്ന് പേരാവൂര്‍ മണ്ഡലം എംഎല്‍എ സണ്ണി ജോസഫ് വനം മന്ത്രി എ കെ ശശീന്ദ്രന് നിവേദനം നല്‍കിയിരുന്നു.

കൊട്ടിയൂര്‍ വന്യജീവി മേഖലയിലേക്ക് കടുവയെ തുറന്നുവിടുന്നതില്‍ പ്രദേശവാസികളും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വനംവകുപ്പ് കടുവയെ അതിന്റെ ആവാസവ്യവസ്ഥയില്‍ തുറന്നു വിടുന്നതില്‍ നിന്നും പിന്‍മാറിയതെന്നാണ് സൂചന. ചൊവ്വാഴ്ച്ച രാവിലെ ആറുമണിയോടെയാണ് പന്നിയാംമലയിൽ പ്രദേശവാസിയുടെ കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കണ്ടെത്തിയത്.
റബര്‍ ടാപിങിനായി പോകുന്ന തൊഴിലാളികളാണ് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇതേ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പ്രദേശത്തെ റോഡുകള്‍ അടയ്ക്കുകയും ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതിനു ശേഷമാണ് ആറളത്തു നിന്നുമെത്തിയ സ്‌പെഷ്യല്‍ ഫോഴ്‌സ് മയക്കുവെടിവെച്ചു കടുവയെ പൂര്‍ണമായി മയക്കിയതിനു ശേഷം കൂട്ടിലേക്ക് മാറ്റിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.