വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; പശുവിനെ കൊന്നു, ആടിനെ പിടിച്ചു; ഇതുവരെ കൊന്നുതിന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 17 ആയി

 


കുറുക്കന്‍മൂല: (www.kvartha.com 16.12.2021) വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. കുറുക്കന്‍മൂലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് കടുവ ഇറങ്ങിയതെന്നാണ് സംശയിക്കുന്നത്. പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെ കടുവ കൊന്നുതിന്നതായി സംശയിക്കുന്നു. 

സമീപത്തുള്ള പരുന്താനിയില്‍ ലൂസി ടോമിയുടെ ആടിനേയും കടുവ പിടിച്ചുകൊണ്ടുപോയി. ഇതോടെ കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം പതിനേഴായി.

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; പശുവിനെ കൊന്നു, ആടിനെ പിടിച്ചു; ഇതുവരെ കൊന്നുതിന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 17 ആയി

കടുവയ്ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. പല ഭാഗത്തായി അഞ്ച് കൂടുകള്‍ വച്ച് കെണിയൊരുക്കി പരിശോധന തുടരുകയാണ്. ബുധനാഴ്ച പുലര്‍ച്ചെയും കടുവ നാട്ടിലിറങ്ങിയിരുന്നു.

കടുവയുടെ ചിത്രം നേരത്തെ വനംവകുപ്പ് പുറത്തുവിട്ടിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കുറുക്കന്‍മൂലയിലെ വഴിയിലൂടെ കടുവ നടക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. മുറിവേറ്റതോടെ കാട്ടില്‍ ഇര തേടാന്‍ വിഷമിക്കുന്നതുകൊണ്ടാകാം നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ വേട്ടയാടല്‍ ശീലമാക്കിയിരിക്കുന്നതെന്നാണ് നിഗമനം.

Keywords:  Tigress that killed domestic animals in Kerala's Wayanad, Wayanadu, News, Tiger, Killed, forest, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia