Found Dead | രോഹിണി കോടതി വെടിവയ്പ് കേസിലെ മുഖ്യപ്രതി ജയിലില്‍ മരിച്ച നിലയില്‍
May 2, 2023, 11:14 IST
ന്യൂഡെല്‍ഹി: (www.kvartha.com) 2021 സെപ്തംബറില്‍ നടന്ന ഡെല്‍ഹി രോഹിണി കോടതി വെടിവയ്പ് കേസിലെ മുഖ്യപ്രതി തില്ലു താജ്പുരിയ ജയിലില്‍ മരിച്ച നിലയില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ തിഹാര്‍ ജയിലില്‍ വെച്ച് എതിര്‍ സംഘാംഗങ്ങളുടെ ആക്രമണത്തിലാണ് താജ്പുരിയ കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ട്. സംഭവത്തില്‍ വിശദ അന്വേഷണം നടക്കുകയാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
പൊലീസ് പറയുന്നത്: തില്ലു താജ്പുരിയ എന്ന സുനില്‍ മന്നിനെ ഗുണ്ടാ നേതാവ് യോഗേഷ് തുണ്ടയും അനുയായികളും ചേര്‍ന്നാണ് മര്‍ദിച്ചത്. ഇരുമ്പ് വടി കൊണ്ടുള്ള മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ താജ്പുരിയയെ ഉടന്‍ തന്നെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയില്‍ വച്ച് മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സഹ തടവുകാരന്‍ രോഹിത്തിനും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.
Keywords: New Delhi, News, National, Rohini Court, Tihar jail, Case, Tillu Tajpuriya, accused in Delhi's Rohini court shootout, killed in Tihar jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.