കള്ളുകച്ചവടം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു: ഹൈക്കോടതി

 


കള്ളുകച്ചവടം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് കള്ളുകച്ചവടം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. അടുത്ത സാമ്പത്തിവര്‍ഷം മുതല്‍ കള്ളു വില്‍പന അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കള്ളുകച്ചവടത്തിന്റെ മറവില്‍ ചാരായവും വ്യാജമദ്യവും ഒഴുകുന്നതു തടയാന്‍ ഇതാണു മാര്‍ഗം.

നയപരമായ തീരുമാനമായതിനാല്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായര്‍, ബി പി റേ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. കള്ളുഷാപ്പിലേക്ക് സ്പിരിറ്റ് കൊണ്ടുപോയ കേ­സില്‍പെട്ട പാലക്കാട്ടെ ഏഴ് ഷാപ്പുടമകള്‍, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ ആവശ്യപ്പെട്ടത്.

Keywords: Kerala, High Court, Alcohol, Sale, Stop, Kochi, Financial year, Liquor, Toddy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia