Accident | ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഇളകിത്തെറിച്ചു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

 


നെയ്യാറ്റിന്‍കര: (www.kvartha.com) ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഇളകിത്തെറിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കരമന കളിയിക്കാവിള ദേശീയപാതയില്‍ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. അപകട സമയത്ത് 60 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

തിരുവനന്തപുരം ഭാഗത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് ബസ് ദേശീയപാതയില്‍ വെടിവെച്ചാന്‍കോവിലിലാണ് അപകടത്തില്‍പെട്ടത്. മുന്നില്‍ ഡ്രൈവറുടെ വശത്തെ ടയര്‍ ഇളകി തെറിക്കുകയായിരുന്നു. ടയര്‍ ഇളകിമാറിയതോടെ ബസ് മറ്റ് വാഹനങ്ങളിലിടിക്കാതെ ഏറെ ശ്രദ്ധയോടെയാണ് ഡ്രൈവര്‍ നിര്‍ത്തിയത്.

Accident | ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഇളകിത്തെറിച്ചു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ടയര്‍ മറ്റ് വാഹനങ്ങളിലിടിക്കാതെ ഡിവൈഡറില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയും ചെയ്തു. പിന്നില്‍നിന്നും വാഹനങ്ങളില്ലാത്തതും ഉപകാരമായി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടു. തങ്ങളെ അപകടമൊന്നും കൂടാതെ രക്ഷിച്ചതിന് ബസിലെ യാത്രക്കാര്‍ ഡ്രൈവര്‍ ശജീറിന് അഭിനന്ദനവും നന്ദിയും പ്രകടിപ്പിച്ചാണ് മടങ്ങിയത്. ഡ്രൈവറുടെ ആത്മ സംയമനത്തിന് അപകട സ്ഥലത്തെത്തിയവരും പ്രശംസിച്ചു.

Keywords: Tire of running KSRTC bus burst, Neyyattinkara, News, KSRTC, Accident, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia