ടൈറ്റാനിയം കേസ്: രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി

 


കൊച്ചി: (www.kvartha.com 24.11.2014) ടൈറ്റാനിയം കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ താനടക്കമുള്ളവരെ പ്രതിചേര്‍ത്ത് തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ നടപടി നിയമപരവും വസ്തുതാപരവുമായി ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

കമ്പനിയില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഭരണാനുമതി ലഭിക്കുന്നതില്‍ കെ.പി.സി.സി. പ്രസിഡണ്ട് എന്നനിലയില്‍ ഗൂഡാലോചനയില്‍ പങ്കെടുത്തു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കെ.പി.സി.സി പ്രസിഡണ്ടായി ചുമതലയേല്‍ക്കുന്നതിന് 41 ദിവസം മുമ്പാണ് പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.
ടൈറ്റാനിയം കേസ്: രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി

2005 മെയ് 19 നാണ് ഭരണാനുമതി. ജൂണ്‍ 30 ന് മാത്രമാണ് താന്‍ പ്രസിഡണ്ടായതെന്നും ഹര്‍ജിയില്‍ പറയുന്നു. എ.ഐ.സി.സിയുടെ ഇതു സംബന്ധിച്ച കത്തും ചെന്നിത്തല കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കേസിലെ പ്രതിയും ടൈറ്റാനിയം കമ്പനി മുന്‍ മാനേജിംഗ് ഡയറക്ടര്‍മായിരുന്ന മുന്‍ വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണന്‍ സമര്‍പിച്ച ഹര്‍ജിയില്‍ തുടരന്വേഷണ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kochi, Kerala, Case, Ramesh Chennithala, Minister, KPCC, President, High Court of Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia