Surrendered | ടൈറ്റാനിയം ജോലിതട്ടിപ്പ് കേസ്; മുഖ്യപ്രതി ശശികുമാരന്‍ തമ്പി പൊലീസിന് മുന്നില്‍ കീഴടങ്ങി
Feb 25, 2023, 18:12 IST
തിരുവനന്തപുരം: (www.kvartha.com) പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിലെ മുഖ്യപ്രതി ശശികുമാരന്‍ തമ്പി പൊലീസിന് മുന്നില്‍ കീഴടങ്ങി. കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് പൊലീസിന് മുന്നിലാണ് കീഴടങ്ങിയത്. ടൈറ്റാനിയത്തിലെ മുന്‍ നിയമകാര്യ ഡപ്യൂടി ജെനറല്‍ മാനേജരാണ്. തട്ടിപ്പിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായര്‍, അഭിലാഷ്, ശ്യാംലാല്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ശശികുമാരന്‍ തമ്പിയും കേസിലെ മറ്റു പ്രതികളും ചേര്‍ന്ന് വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ഥികളില്‍നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്നുവെന്നാണ് കേസ്. ശശികുമാരന്‍ തമ്പിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.
ഉദ്യോഗാര്‍ഥികളെ ഇയാളുടെ മുന്നില്‍ എത്തിച്ച് അവരില്‍ വിശ്വാസം ഉണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. നേരത്തേ പൂജപ്പുര പൊലീസും വെഞ്ഞാറമൂട് പൊലീസും കന്റോണ്‍മെന്റ് പൊലീസും രെജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തള്ളിയിരുന്നു.
പാല്‍കുളങ്ങര ക്ഷേത്രം കിഴക്കേനട സ്വദേശി ഹരികുമാറില്‍ നിന്ന് ഒന്‍പത് ലക്ഷം തട്ടിയെടുത്തെന്ന കേസില്‍ കന്റോണ്‍മെന്റ് പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലും ആനാട് ഗാന്ധിനഗര്‍ മലങ്കര ചര്‍ചിനു സമീപം സഹോദരങ്ങളായ അജേഷ് മാത്യു, അലക്സ് മാത്യു, മാണിക്യവിളാകം അരുവിക്കര ലൈനില്‍ സചിന്‍, കുര്യാത്തി അമ്മന്‍ കോവിലിനു സമീപം അഭിഷേക്, കല്ലിയൂര്‍ മുത്തുക്കുഴി ജലജനഗറില്‍ അഖില്‍, നെടുങ്കാട് കാര്‍ത്തിക ഭവനില്‍ ഹരികൃഷ്ണന്‍ എന്നിവരില്‍നിന്നു ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതിന് വനിതാ പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ശശികുമാരന്‍ തമ്പി മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്.
ടൈറ്റാനിയവുമായി ബന്ധപ്പെട്ട എല്ലാ തട്ടിപ്പുകേസുകളിലും ഇയാളുടെ പങ്ക് വ്യക്തമാണെന്നും പ്രതിയുടെ ബാങ്ക് രേഖകളും സാമ്പത്തിക സ്രോതസും പരിശോധനാ വിധേയമാക്കാന്‍ ഉള്ളതിനാല്‍ പ്രതിയുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണെന്നും അഡിഷനല്‍ ജില്ലാ പ്ലീഡര്‍ എം സലാഹുദ്ദീന്‍ കോടതിയെ അറിയിച്ചിരുന്നു.
Keywords: Titanium fraud case; main accused legal DGM Shashi Kumaran Thambi surrendered, Thiruvananthapuram, News, Arrested, Police, Court, Bail plea, Kerala, Cheating.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.