Policy Change | ഭവന ആനുകൂല്യം ലഭിച്ചവർക്ക് സന്തോഷ വാർത്ത! വീട് വിൽക്കാൻ ഇനി 7 വർഷം മതി; സമയപരിധി കുറച്ച് സർക്കാർ 

 
Title in English: Kerala Government Eases Restrictions on Selling Subsidized Houses
Title in English: Kerala Government Eases Restrictions on Selling Subsidized Houses

Representational Image Generated by Meta AI

എറണാകുളം ജില്ലാ അദാലത്തിൽ തദ്ദേശ സ്വയം ഭരണ മന്ത്രിയുടെ പ്രഖ്യാപനം

എറണാകുളം: (KVARTHA) തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്ക് ആ വീട് ഏഴ് വർഷം കഴിഞ്ഞ് വിൽക്കാൻ അനുവാദം നൽകുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവിൽ ആനുകൂല്യം വഴി ലഭിച്ച വീടുകൾ 10 വർഷം കഴിഞ്ഞ് മാത്രമേ വിൽക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.

2024 ജൂലൈ ഒന്നിന് ശേഷം ഭവന ആനുകൂല്യം ലഭിക്കുന്നവർക്ക് ഈ ഇളവ് ബാധകമാകും എന്ന നിലയിലായിരുന്നു നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ജൂലൈ ഒന്നിന് മുമ്പ് ഭവന ആനുകൂല്യം ലഭിച്ചവർക്കും ഇനിമുൾപ്പെടെ ഈ ഇളവ് ലഭ്യമാക്കാനാണ് തീരുമാനം.

വീട് വിൽക്കുന്നതോടെ ഇവർ വീണ്ടും ഭവനരഹിതരാകുന്നില്ല എന്ന ഉറപ്പിലാണ് ഈ അനുവാദം നൽകുക. എറണാകുളം ജില്ലാ തദ്ദേശ അദാലത്തിലാണ് മന്ത്രി ഈ തീരുമാനം പ്രഖ്യാപിച്ചത്. കുന്നുകര ഗ്രാമപഞ്ചായത്തിലെ മാമ്പിള്ളി ദേവസിയുടെ മകൻ പൌലോസ്, ഇ എം എസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട് വിൽക്കാനുള്ള അനുമതി തേടി അദാലത്തിനെ സമീപിച്ചതിനെ തുടർന്നാണ് ഈ തീരുമാനമുണ്ടായത്.

#KeralaHousing #HousingPolicy #RealEstate #GovernmentSubsidy #HomeOwnership

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia