എറണാകുളത്ത് സീറ്റ് നിലനിര്‍ത്തി യു ഡി എഫ്; ടി ജെ വിനോദിന് 3673 വോട്ടിന്റെ ഭൂരിപക്ഷം
Oct 24, 2019, 11:11 IST
കൊച്ചി: (www.kvartha.com 24.10.2019) അനുകൂലമല്ലാതിരുന്ന രാഷ്ട്രീയ കാലാവസ്ഥയിലും എറണാകുളത്ത് സീറ്റ് നിലനിര്‍ത്തി യു ഡിഎഫ്. ടി.ജെ വിനോദ് 3673 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ 21,949 വോട്ടിന് ജയിച്ച മണ്ഡലമാണ് എറണാകുളം.
വിജയം എറണാകുളത്തെ ജനാവലിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നതായി ടിജെ വിനോദ് പ്രതികരിച്ചു. യുവാക്കളുടെ വോട്ട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളക്കെട്ട് തനിക്കുള്ള വോട്ട് കുറയാന്‍ കാരണമായെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ മനു റോയി പ്രതികരിച്ചു. സി ജി രാജഗോപാലായിരുന്നു ബിജെപി സ്ഥാനാര്‍ഥി.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലുമുണ്ടായിരുന്ന ഭൂരിപക്ഷത്തില്‍ നിന്നും ഗണ്യമായ കുറവാണ് ഇത്തവണ യുഡിഎഫിനുണ്ടായത്. രണ്ട് തെരഞ്ഞെടുപ്പിലും അമ്പത് ശതമാനത്തിലേറെ വോട്ട് യു ഡി എഫിനായിരുന്നു.
കനത്ത മഴയും വെള്ളക്കെട്ടും കാരണം 57.89 % പോളിങ് മാത്രമായിരുന്നു എറണാകുളത്ത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71.60% വും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ 73.29% പോളിങ് നടന്ന സ്ഥാനത്താണ് ഇത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: TJ Vinod UDF Candidate win Ernakulam By election, Kochi, News, Politics, Congress, LDF, BJP, Winner, Kerala, By-election.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.