പാര്‍ട്ടി കൈകാര്യം ചെയ്യേണ്ടിയിരുന്നവരുടെ ലിസ്റ്റുമായി ഹംസ; ലിസ്റ്റില്‍ ഒന്നാമന്‍ എം.വി.ആര്‍

 


പാര്‍ട്ടി കൈകാര്യം ചെയ്യേണ്ടിയിരുന്നവരുടെ ലിസ്റ്റുമായി ഹംസ; ലിസ്റ്റില്‍ ഒന്നാമന്‍ എം.വി.ആര്‍
ചാവക്കാട്: പാര്‍ട്ടി കൈകാര്യം ചെയ്യേണ്ടിയിരുന്നവരുടെ ലിസ്റ്റുമായി ടി.കെ ഹംസ. കൊല്ലുന്ന ശീലം സിപിഎമ്മിന്‌ ഉണ്ടായിരുന്നെങ്കില്‍ ആദ്യം കൊല്ലേണ്ടത് എം.വി രാഘവനെ ആയിരുന്നു. എന്നാല്‍ കൊല്ലുന്ന ശീലം സിപിഎമ്മിന്‌ ഇല്ല. കൊന്നില്ലെങ്കിലും എം.വി ആറിനെ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ഹംസ പറഞ്ഞു.

ഗൗരിയമ്മയാണ്‌ ലിസ്റ്റില്‍ രണ്ടാമത്. മന്ത്രിസ്ഥാനം വരെ കൊടുത്തിട്ടും പാര്‍ട്ടിയെ പിന്നില്‍ നിന്നും കുത്തിയ ആളാണ്‌ ഗൗരിയമ്മ. ഒരു കല്ലെടുത്തെങ്കിലും ഗൗരിയമ്മയെ എറിയേണ്ടതായിരുന്നു. അബ്ദുല്ലക്കുട്ടിയുടെ ഒരു കാലെങ്കിലും ഒടിക്കണമായിരുന്നു. കണ്ണൂരില്‍ ഒന്നു കൈവയ്ക്കണമെങ്കില്‍ എന്തെങ്കിലും പ്രയാസമുണ്ടോ? സെല്‍വരാജിനു നല്ലൊരു അടിയെങ്കിലും കൊടുക്കണമായിരുന്നു. പാര്‍ട്ടിക്ക് അങ്ങനൊരു നയമില്ലാത്തതിനാല്‍ ചെയ്യുന്നില്ല. പട്ടിക തയാറാക്കി കൊല്ലുന്നതെക്കുറിച്ച് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി നടത്തിയ വെളിപ്പെടുത്തലിനെയും ഹംസ ന്യായീകരിച്ചു. 

മണി ആരെയും കൊന്ന കാര്യമല്ല പറഞ്ഞത്. ഭാഷാ സ്വാധീനക്കുറവുള്ളതുകൊണ്ടു പറഞ്ഞപ്പോള്‍ അങ്ങനെ ആയിപ്പോയതാണ്. ഗതിയില്ലാതെ വന്നപ്പോള്‍ തിരിച്ചടിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് അദ്ദേഹം സൂചിപ്പിച്ചതെന്നും ഹംസ ന്യായീകരിച്ചു. 14 ആളുകളെ മാറാട് കൊന്നപ്പോള്‍ ലീഗ് പണം കൊടുത്ത് ഒത്തുതീര്‍ക്കുകയാണു ചെയ്തത്. ഇവിടെ ഒരു കൊലപാതകം വന്നപ്പോള്‍ പൊലീസല്ല, മന്ത്രിമാര്‍ നേരിട്ട് അന്വേഷിക്കുന്നു. ഇതു സിപിഎമ്മിനെതിരെയുള്ള ഗൂഢാലോചനയാണെന്നും ഹംസ ആരോപിച്ചു. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നയ വിശദീകരണ യോഗത്തിലാണ്‌ ടി.കെ ഹംസ അടികൊടുക്കേണ്ടവരുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്. 

Keywords: Idukki, Kerala, CPM, Kannur, T.P Chandrasekhar Murder Case


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia