Literary Awards | ഷനോജ് ആർ ചന്ദ്രനും കെ എസ് ആർദ്രയ്ക്കും ടി എൻ പ്രകാശ് സാഹിത്യ പുരസ്കാരം


● 'കാലൊടിഞ്ഞ പുണ്യാളൻ' മികച്ച കഥാസമാഹാരം.
● 'നളിനീ കാണ്ഡം' ചെറുകഥയ്ക്കുള്ള പുരസ്കാരം നേടി.
● മാർച്ച് 24-നാണ് പുരസ്‌കാര സമർപ്പണ ചടങ്ങ്.
കണ്ണൂർ: (KVARTHA) പ്രഥമ ടി.എൻ പ്രകാശ് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഷനോജ് ആർ. ചന്ദ്രൻ്റെ 'കാലൊടിഞ്ഞ പുണ്യാളൻ' എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. 4444 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 30 വയസ്സിന് താഴെയുള്ളവർക്കായി നടത്തിയ മത്സരത്തിൽ കെ.എസ്. ആർദ്രയുടെ 'നളിനീ കാണ്ഡം' എന്ന ചെറുകഥ ഒന്നാം സ്ഥാനത്തിനർഹമായി. 5000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ടി.എൻ. പ്രകാശിൻ്റെ കുടുംബമാണ് പുരസ്കാര തുക നൽകുന്നത്.
ഡോ. കെ.പി. മോഹനൻ, അശോകൻ ചരുവിൽ, അഡ്വ. കെ.കെ. രമേഷ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. മാർച്ച് 24-ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ ശിക്ഷക് സദനിലാണ് പുരസ്കാര സമർപ്പണ ചടങ്ങ് നടക്കുക. കഥാകൃത്ത് ടി. പത്മനാഭൻ പുരസ്കാരങ്ങൾ സമ്മാനിക്കും. സി.വി. ബാലകൃഷ്ണൻ മുഖ്യാതിഥിയാകും.
ടി.എൻ. പ്രകാശിൻ്റെ കഥാജീവിതവും വ്യക്തിജീവിതവും ആസ്പദമാക്കി കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന 'പ്രകാശവർഷങ്ങൾ' എന്ന ഓർമ്മപുസ്തകം ഡോ. കെ.പി. മോഹനൻ പ്രകാശനം ചെയ്യും. പി.വി.കെ. പനയാൽ അനുസ്മരണ പ്രഭാഷണം നടത്തും. ബാലകൃഷ്ണൻ കൊയ്യൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. ടി.എൻ. പ്രകാശിൻ്റെ 'ഈ കടൽ തീര നിലാവിൽ' എന്ന കഥയെ ആസ്പദമാക്കി സുരേഷ് ബാബു ശ്രീസ്ഥ തയ്യാറാക്കിയ ഏകപാത്ര നാടകം കെ. പ്രദീപ് കുമാർ അവതരിപ്പിക്കും.
ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
The inaugural TN Prakash Literary Awards were announced, with Shanoj R Chandran and KS Ardra winning in their respective categories. The awards ceremony will be held in Kannur on March 24.
#TNPrakashAwards #LiteraryAwards #Kannur #KeralaLiterature #Awards #Announcement