ന്യൂഡല്‍ഹി: എമേര്‍ജിംഗ് കേരളയ്ക്കെതിരെ ഭരണപക്ഷ എം.എല്‍.എമാരില്‍ പ്രമുഖനായ ടി.എന്‍ പ്രതാപനും രംഗത്ത്. എമേര്‍ജിംഗ് കേരള വിഷയത്തില്‍ സര്‍ക്കാര്‍ വിത്തെടുത്ത് കുത്തരുതെന്ന് ടി.എന്‍ പ്രതാപന്‍ പറഞ്ഞു.
കേരളത്തിന്റെ പ്രകൃതി സമ്പത്തിലാണ് വ്യവസായികളുടെ കണ്ണ്. വിദേശ കമ്പനികള്‍ക്ക് ഭൂമി നിക്ഷേപത്തിന് നല്‍കുന്നതിനു മുന്‍പ് കമ്പനികളുടെ ഉദ്ദേശമെന്തെന്ന് സൂക്ഷ്മമായി മനസ്സിലാക്കണം. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും പ്രതാപന്‍ പറഞ്ഞു.
വികസനത്തെ എതിര്‍ക്കുകയല്ല ലക്ഷ്യം. വിഎസ് പുതുതലമുറയുടെ സ്വപ്നങ്ങള്‍ മനസ്സിലാക്കുന്നില്ലെന്നും പ്രതാപന്‍ കുറ്റപ്പെടുത്തി.
Keywords: Kerala, Emerging Kerala, TN Prathapan, Land issue, V.S Achuthanandan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.