സംസ്ഥാനത്ത് വീണ്ടും ബന്ധുനിയമന വിവാദം പുകയുന്നു; ടി എന്‍ സീമയുടെ ഭര്‍ത്താവ് ജയരാജിനെ വിരമിച്ച ശേഷം സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചു
Jan 25, 2020, 11:55 IST
തിരുവനന്തപുരം: (www.kvartha.com 25.01.2020) ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ബന്ധുനിയമന വിവാദം പുകയുന്നു. സി പി എം സംസ്ഥാന സമിതി അംഗവും ഹരിത കേരള മിഷന് വൈസ് ചെയര്‍പേഴ്സണുമായ ടി എന്‍ സീമയുടെ ഭര്‍ത്താവ് ജയരാജിനെ വിരമിച്ച ശേഷം സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
മതിയായ യോഗ്യതയില്ലെന്ന ആക്ഷേപം നിലനില്‍ക്കേയാണ് സി-ഡിറ്റ് ഡയറക്ടറായി ജയരാജിന് നിയമനം നല്‍കിയിരിക്കുന്നത്. അഴിമതി ആരോപണവും ജയരാജിനെതിരെ ഉയര്‍ന്നിരുന്നു. ഭരണാനുകൂല സംഘടനയുടെ കടുത്ത എതിര്‍പ്പ് മറി കടന്നാണ് സി-ഡിറ്റ് ഗവേണിങ് സമിതി ഈ സ്ഥാനത്തേക്കിപ്പോള്‍ ജയരാജിനെ അവരോധിച്ചത്.
മാസം ഒന്നര ലക്ഷം രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് ഡി-ഡിറ്റ് ഡയറക്ടറായുള്ള നിയമനം. ഉത്തരവ് പുറത്തിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ ജയരാജ് ഡയറക്ടറായി കഴിഞ്ഞ ദിവസം തന്നെ ചുമതലയേറ്റു. വിപുലമായ പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവർത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണു നിയമനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
മുൻപ്, പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സി-ഡിറ്റിന്റെ രജിസ്ട്രാർ സ്ഥാനത്തേക്ക് ജയരാജിനെ നിയമിച്ചത് വിവാദമായിരുന്നു. ഫെബ്രുവരിയിൽ സർവീസിൽനിന്നു വിരമിച്ചതിനു പിന്നാലെയാണു ജയരാജിന് പുനർനിയമനം നൽകി സർക്കാർ ഉത്തരവിറക്കിയത്. മൂന്നു മാസത്തേക്കോ പുതിയ രജിസ്ട്രാർ വരുന്നതു വരേയോ ജയരാജിന് തുടരാമെന്നായിരുന്നു അന്നത്തെ വ്യവസ്ഥ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: TN Seema’s husband appointed C-DIT director,Thiruvananthapuram, News, Politics, Controversy, CPM, Allegation, Pinarayi Vijayan, Retirement, Salary, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.