Debate | വിവാഹശേഷം എന്തിന് ഭാര്യയുടെ പേരിനോടൊപ്പം ഭർത്താവിന്റെ പേര് ചേർക്കണം, അങ്ങനെ വേണമെന്ന് നിർബന്ധിക്കുന്നത് ശരിയോ?
● വിവാഹശേഷം പേരു മാറ്റുന്നത് പഴയൊരു ആചാരമാണെന്ന് പലരും പറയുന്നു.
● ഇത് സ്ത്രീകളുടെ സ്വത്വത്തെ ബാധിക്കുമെന്ന് ചിലർ വാദിക്കുന്നു.
● ആധുനിക സമൂഹത്തിൽ ഈ ആചാരം പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്.
● പല രാജ്യങ്ങളിലും വിവാഹശേഷം സ്ത്രീകൾ തങ്ങളുടെ പേര് മാറ്റേണ്ടതില്ല.
മിൻ്റാ സോണി
(KVARTHA) നമുക്ക് അറിയാം ഇക്കാലത്ത് ഒരു പെൺകുട്ടി വിവാഹിത ആയാൽ നിലവിലുള്ള പേരിൽ അല്പം മാറ്റം വരുന്നത്. ഭർത്താവിൻ്റെ കുടുംബത്തിൽ എത്തപ്പെടുന്ന പെൺകുട്ടി തൻ്റെ സ്വന്തം പേരിനോപ്പം ഭർത്താവിൻ്റെ പേരുകൂടി ചേർത്താവാം പിന്നീട് അറിയപ്പെടുക. അതുവരെ അച്ഛൻ്റെയോ അമ്മയുടെ പേരാകും അവരുടെ പേരിനൊപ്പം ഉണ്ടായിരിക്കുക. എന്നാൽ ചില ഭർത്താക്കന്മാർ വിവാഹശേഷവും പെൺകുട്ടികളുടെ നിലവിലെ പേരിൽ തന്നെ തുടരാൻ അനുവദിക്കുന്നത് കാണാം.
ശരിക്കും ഈ പേരുമാറ്റത്തിൽ എന്ത് പ്രസക്തി, അത് നല്ലതോ ചീത്തയോ? ഇതുമായി ബന്ധപ്പെട്ട് ഒരു ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ഇതുസംബന്ധിച്ച് ഒരാൾ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു പേൺകുട്ടി വിവാഹിത ആയശേഷം ഭർത്താവിൻ്റെ പേരിൽ അറിയപ്പെടുന്നതിൻ്റെ നല്ലതും മോശവുമായ കാര്യങ്ങളാണ് ഈ കുറിപ്പിൽ പ്രധാനമായും പങ്കുവെയ്ക്കുന്നത്.
കുറിപ്പിൽ പറയുന്നത്: ‘സാമൂഹികമായി തുടർന്നുവരുന്ന ഒരു ആചാരത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയും ഉള്ള ഭാഗമായി പണ്ട് കാലത്ത് ആരോ തുടങ്ങിവെച്ച ഒരു ആചാരംപോലെ കല്യാണം കഴിഞ്ഞാൽ ഉടനെ ഭർത്താവിൻ്റെ പേര് വിവാഹിതയായ ഒരു സ്ത്രീ സ്വീകരിക്കുക എന്നത്.. സ്ത്രീകൾ ഒരിക്കൽ അവരുടെ പിതാവിൻ്റേതായിരുന്നു കല്യാണം കഴിഞ്ഞാൽ എന്നും പിന്നീട് ഭർത്താവിനാണ് അവരുടെ ഉടമസ്ഥാവകാശം. അപ്പൊ ചില ഭാര്യമാർ അവരുടെ പേരിനൊപ്പം ഭർത്താവിന്റെ പേർ ചേർക്കും. വിവാഹത്തിന് മുൻപ് പെൺകുട്ടിയുടെ ഉടമ അച്ഛനും, വിവാഹത്തിന് ശേഷം ഭർത്താവും എന്ന പഴഞ്ചൻ ചിന്താഗതിയിൽ നിന്നാണ് പെൺകുട്ടികളുടെ പേരിനൊപ്പം അച്ഛന്റെയോ ഭർത്താവിന്റെയോ പേര് ചേർക്കുന്നത്.
ചിലർക്ക് തന്റെ പേരിനൊപ്പംമുള്ള അച്ഛന്റെയോ അമ്മയുടെയോ പേര് മാറ്റാൻ ഒരിക്കലും താല്പര്യം ഉണ്ടാകില്ല. ഇണയിൽ നിന്നും ഭർത്താവിന്റെ കുടുംബത്തിൽ നിന്നുമുള്ള സമ്മർദ്ദത്തിന്റെ ഭാഗമൊക്കെയായി ഇവർ പേര് മാറ്റാൻ നിർബന്ധിതരാകും. വിവാഹശേഷം പെൺകുട്ടികളോട്, അവരുടെ പേരിനോടൊപ്പം ഭർത്താവിന്റെ പേരും ചേർക്കണമെന്ന് (പ്രത്യേകിച്ച് പെൺകുട്ടിക്ക് താൽപര്യമില്ലെങ്കിൽ) നിർബന്ധിക്കുന്നത് എന്തിനാണ്? വിവാഹം കഴിഞ്ഞാൽ സ്ത്രീയുടെ പേരിന്റെ അറ്റത്ത് ഉള്ള അച്ഛന്റെ പേര് മാറ്റിയില്ലെങ്കിൽ, ചില സാഹചര്യങ്ങളിൽ ഇത് ഭർത്താവാണോ എന്ന ചോദ്യം വന്നേക്കാം...?
കുടുംബമായി യാത്രകൾ ചെയ്യുന്പോഴാണ് ഇതിന്റെ പ്രയാസങ്ങൾ മനസ്സിലാക്കാൻ കഴിയുന്നത്. ഇന്ന് വിവാഹത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ഉള്ള പൊതു ധാരണകൾ മാറിയ ഈ കാലഘട്ടത്തിൽ - അതുപോലെ വിവാഹബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളെ കുടുംബപരമായും സാമ്പത്തികമായും പിന്തുണക്കുന്ന നിയമങ്ങൾ മാറിയ ഈ കാലഘട്ടത്തിൽ, സ്ത്രീകൾ അവരുടെ പേര് മാറ്റാതിരിക്കുകയാണ് ഉചിതം. ഇനി മാറ്റണം എന്നുണ്ടെങ്കിൽ സ്വന്തം അമ്മയുടെ പേര് ആയിരിക്കും ചേർക്കാൻ ഉചിതം. അല്ലെങ്കിൽ പിന്നെ അച്ഛൻ.... കാരണം ഇന്നത്തെ കാലത്തു വിവാഹം എന്നത് ദീർഘകാലം നിലനിൽക്കും എന്ന് യാതൊരു ഉറപ്പും ഇല്ല. ഭർത്താക്കന്മാർ മാറാം.. പക്ഷെ അച്ഛനും അമ്മയും ഒരിക്കലും മാറില്ല.!!!!
ഇക്കാലത്ത്, ഉത്തരം തീരുമാനങ്ങൾ പൂർണ്ണമായും സ്ത്രീകൾക്ക് വിട്ടുകൊടുക്കണം. അവരെ അതിനു നിർബന്ധിക്കുന്നത് വളരെ മോശമാണ്.. അവരുടെ പേര് എന്തുചെയ്യണമെന്ന കാര്യത്തിൽ അവർക്ക് മാത്രമാകട്ടെ അവകാശം ഇനി പേര് മാറ്റാൻ താല്പര്യം ഇല്ലാത്ത സ്ത്രീകൾക്ക് വേണ്ട പിന്തുണ കൊടുക്കാൻ പുതുതലമുറയിലെ ഭർത്താക്കന്മാർതയ്യാറാവണം ആണിനെ പോലെ തന്നെ സ്ത്രീകളുടെയും ഔദ്യോഗിക രേഖകൾ വിവാഹത്തിന് മുമ്പ് എന്നപോലെ വിവാഹശേഷവും നിലനിൽക്കട്ടെ’.
ഇതാണ് ആ കുറിപ്പ്. ഇതിൽ ഒരു രസകരമായ കാര്യം കൂടി പറഞ്ഞിരിക്കുന്നു. ഇനി പേരു മാറ്റണം എന്നുണ്ടെങ്കിൽ സ്വന്തം അമ്മയുടെ പേര് ആയിരിക്കും ചേർക്കാൻ ഉചിതം... അല്ലെങ്കിൽ പിന്നെ അച്ഛൻ.... കാരണം ഇന്നത്തെ കാലത്തു വിവാഹം എന്നത് ദീർഘകാലം നിലനിൽക്കും എന്ന് യാതൊരു ഉറപ്പും ഇല്ല. ഭർത്താക്കന്മാർ മാറാം.. പക്ഷെ അച്ഛനും അമ്മയും ഒരിക്കലും മാറില്ല. തീർച്ചയായും ഈ കൊടുത്തിരിക്കുന്ന വരികൾ ഈ കാലഘട്ടത്ത് ചിന്തിക്കപ്പെടേണ്ടതും ചർച്ചയാക്കപ്പെടേണ്ടതുമായ ഒന്നാണ്. പഴയ കാലത്തെ അത്രയും കുടുംബഭദ്രത ഇന്നില്ലെന്ന് സാരം. അതുകൊണ്ട് തന്നെ ഈ പറഞ്ഞ കുറിപ്പിനും ഇന്നത്തെ കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് സാരം. ഇനി വിവാഹം കഴിക്കാൻ പോകുന്നവർക്ക് തീരുമാനിക്കാം പേരു മാറ്റണമോ വേണ്ടയോ എന്ന്. അതോ അച്ഛൻ്റെയോ അമ്മയുടെ പേരു മതിയോ എന്നൊക്കെ. ഇത് അവരവരുടെ ചോയീസ് ആണ്. നല്ല രീതിയിൽ കുടുംബം കൊണ്ടുപോകാൻ പറ്റുമെന്ന് കരുതുന്ന പെൺകുട്ടികൾക്ക് സ്വന്തം പേരിനൊപ്പം ഭർത്താവിൻ്റെ പേർ ചേർത്താലും കുഴപ്പമുണ്ടാകില്ല.
#womensrights #genderequality #marriage #tradition #socialchange