മലപ്പുറം: എല്ലാം സഹിച്ചും ക്ഷമിച്ചും മുസ്ലിം ലീഗ് യു ഡി.എഫില്‍ തുടരുമെന്ന് ആരും കരുതേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കെ. പി. എ മജീദ്. മലപ്പുറത്ത് മുസ്ലിം ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് വിട്ടുവീഴ്ച ചെയ്തതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് പദവികളെ ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. ആ തര്‍ക്കത്തിനിടയിലാണ് ആറുമാസത്തിനകം ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കുമെന്ന് കരാറുണ്ടാക്കിയത്. ആ കരാറാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് ലീഗല്ല ഉത്തരവാദിയെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.
Keywords: Malappuram, K.P.A.Majeed, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.