തിരുവനന്തപുരം: (www.kvartha.com 09.09.2015) കണ്‍സ്യൂമര്‍ ഫെഡിന്റെ എം.ഡി സ്ഥാനത്തുനിന്നും ടോമിന്‍ തച്ചങ്കരിയെ മാറ്റിയില്ലെങ്കില്‍ താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ ഭീഷണിക്ക് ഫലംകണ്ടു.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി
സ്ഥാനത്ത് നിന്നും നീക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണായി നിയമിച്ചത്. എസ്.രത്‌നകുമാറിനെ കണ്‍സ്യൂമര്‍ ഫെഡിന്റെ പുതിയ എം.ഡിയായി നിയമിക്കുകയും ചെയ്തു. നിലവിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി ശ്രീലേഖ മൂന്ന് മാസത്തെ വിദേശ സന്ദര്‍ശനത്തിന് പോയ സാഹചര്യത്തിലാണ് തച്ചങ്കരിയുടെ നിയമനം.
ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സി.എന്‍.ബാലകൃഷ്ണനും ഐ ഗ്രൂപ്പ് നേതാക്കളും മന്ത്രിസഭാ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ഐ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി
ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സി.എന്‍.ബാലകൃഷ്ണനും ഐ ഗ്രൂപ്പ് നേതാക്കളും മന്ത്രിസഭാ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ഐ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു.
Also Read:
നെല്ലിക്കുന്നില്‍ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അധ്യാപികയ്ക്കും ഡ്രൈവര്‍ക്കും പരിക്ക്
Keywords: Thiruvananthapuram, Minister, Threatened, Chief Minister, Oommen Chandy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.