Court Verdict | 5000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഓവര്‍സിയര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

 


തൃശൂര്‍: (www.kvartha.com) കൈക്കൂലി കേസില്‍ ഓവര്‍സിയര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശക്ഷ വിധിച്ചത്. തൃശൂര്‍ വടക്കാഞ്ചേരി ഗ്രാമപഞ്ചായതിലെ ഓവര്‍സിയര്‍ ആയിരുന്ന ജിമ്മി വര്‍ഗീസിനാണ് ശിക്ഷ വിധിച്ചത്. 5,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയാണ് കോടതിയുടെ ശിക്ഷാ വിധി.

തൃശൂര്‍ പറളിക്കാട് സ്വദേശിയായ പരാതിക്കാരന്റെ സഹോദരന്‍ പുതുതായി പണിത വീടിന്റെ കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് അനുകൂല റിപോര്‍ട് നല്‍കുന്നതിന് 2010 ആഗസ്റ്റ് അഞ്ചിന് പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

Court Verdict | 5000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഓവര്‍സിയര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

പണം കൈമാറുന്നതിനിടെ തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ് പി എസ് ആര്‍ ജ്യോതിഷ് കുമാര്‍ കൈയോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ജിമ്മി വര്‍ഗീസ് കുറ്റക്കാരന്‍ ആണെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന് വിജിലന്‍സ് പബ്ലിക് പ്രോസിക്യൂടര്‍ വി കെ ശൈലജന്‍, ഇആര്‍ സ്റ്റാലിന്‍ എന്നിവര്‍ ഹാജരായി.

Keywords:  Took bribe of Rs 5000; Overseer sentenced to two years of rigorous imprisonment, fine of Rs 1 lakh, Thrissur, News,  Bribe Case, Vigilance Court, Probe, Complaint, Jimmi Varghese, Overseer, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia