Boat Fire | കാട്ടാമ്പളളിയില്‍ വിനോദസഞ്ചാര ബോട് കത്തിനശിച്ച സംഭവം: ഒരു കോടിയുടെ നഷ്ടമെന്ന് ഉടമകള്‍

 


കണ്ണൂര്‍: (www.kvartha.com) കാട്ടാമ്പള്ളി കൈരളി ഹൈറിറ്റേജിന്റെ വിനോദ സഞ്ചാര ബോട് കത്തിച്ചു നശിച്ച് ഒരു കോടിയുടെ നാശനഷ്ടം സംഭവിച്ചതായി ചൂണ്ടികാണിച്ച് റിസോര്‍ട് അധികൃതര്‍ മയ്യില്‍ പൊലീസില്‍ പരാതി നല്‍കി. ജനറേറ്ററില്‍ നിന്ന് തീ പടര്‍ന്നതായാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ബോടില്‍ വെല്‍ഡിങ് ജോലികള്‍ നടന്നു വന്നിരുന്നു. തൊഴിലാളികള്‍ പണി നിര്‍ത്തി വീട്ടിലേക്ക് മടങ്ങി പോയപ്പോഴാണ് തീ പടര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ട് തന്നെ വന്‍ ദുരന്തമാണ് ഒഴിവായത്.

Boat Fire | കാട്ടാമ്പളളിയില്‍ വിനോദസഞ്ചാര ബോട് കത്തിനശിച്ച സംഭവം: ഒരു കോടിയുടെ നഷ്ടമെന്ന് ഉടമകള്‍

വ്യാഴാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് ഹൗസ് ബോടിന് തീപിടിച്ചത്. കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സാണ് തീയണച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Kannur, Thalassery, News, Kerala, Boat, Boat Fire, Tourist boat, Police, Complaint, Fire, Loss, Owners, Tourist boat fire incident: Owners claim loss of Rs one crore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia