Israel | ഇസ്‌റാഈലിലേക്ക് വിനോദ സഞ്ചാരികളും തീർഥാടകരും എത്തിത്തുടങ്ങിയെന്ന് ടൂറിസം ഡയറക്ടർ; വിശുദ്ധ നാടുകളുടെ സന്ദർശനത്തിന് സർക്കാർ സബ്സിഡി ആവശ്യപ്പെടുമെന്ന് മേജർ ആർച്ച് ബിഷപ്പ്

​​​​​​​

 
Tourists and pilgrims have started arriving in Israel, said the tourism director
Tourists and pilgrims have started arriving in Israel, said the tourism director

Photo: Arranged

കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്ന് നിരവധിപേർ വിശുദ്ധ നാടുകൾ സന്ദർശിക്കാൻ പോയിത്തുടങ്ങിയെന്ന് മേജർ ആർച്ച് ബിഷപ്പ്

കൊച്ചി: (KVARTHA) അൽപകാലത്തെ ഇടവേളക്ക് ശേഷം ഇസ്‌റാഈൽ (Israel) ഉൾപ്പെടുന്ന നാടുകളിലേക്ക് ഇന്ത്യയിൽ (India) നിന്നടക്കം തീർത്ഥാടകർ (Pilgrims) എത്തി തുടങ്ങിയെന്ന് ഇന്ത്യയിലെ ഇസ്‌റാഈൽ ടൂറിസം ഡയറക്ടർ (Director of Tourism) അമൃത ബംഗാര പറഞ്ഞു. കൊച്ചിയിൽ സീറോ മലബാർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ഇസ്‌റാഈൽ ഉൾപ്പെടുന്ന പശ്ചിമേഷ്യൻ (West Asia) രാജ്യങ്ങളിൽ ഇപ്പോൾ വിനോദ സഞ്ചാരത്തിനും, തീർത്ഥാടനത്തിനും പറ്റിയ സാഹചര്യമാണ് ഉള്ളതെന്നും അമൃത ബംഗാര പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെ വിവിധ ക്രൈസ്തവ (Christian) വിഭാഗങ്ങളിൽ നിന്ന് നിരവധിപേർ വിശുദ്ധ നാടുകൾ സന്ദർശിക്കാൻ പോയിത്തുടങ്ങിയെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചൂണ്ടിക്കാട്ടി.

ക്രൈസ്തവരുടെ വിശുദ്ധ നാട് സന്ദർശനത്തിന് സർക്കാർ സബ്സിഡി അനുവദിക്കണമെന്ന കാര്യം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി ജോർജ് കുര്യനോട് ആവശ്യപ്പെടുമെന്ന് മേജർ ആർച്ച് ബിഷപ്പ് അറിയിച്ചു. ഇസ്‌റാഈൽ ടൂറിസത്തിൻ്റെ ഇന്ത്യയിൽ നിന്നുള്ള അംബാസിഡർ ഫാ. സ്ലീബാ കാട്ടുമങ്ങാട്, ഹോളി ലാൻഡ് പിൽഗ്രിമേജ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജോസ് സ്ളീബാ എന്നിവരും ഇസ്‌റാഈൽ ടൂറിസം ഡയറക്ടർക്ക് ഒപ്പമുണ്ടായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia