ടി.പി വധ ഗൂഢാലോചന: പ്രത്യേകസംഘം അന്വേഷണം വെള്ളിയാഴ്ച

 


തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ വധിച്ചതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സംസ്ഥാന പോലീസിന്റെ പ്രത്യേകസംഘത്തിന്റെ അന്വേഷണം  വെള്ളിയാഴ്ച ആരംഭിക്കും. കോഴിക്കോട്ട് ഉത്തരമേഖലാ അഡീഷണല്‍ ഡി.ജി.പി ശങ്കര്‍റെഡ്ഡിയുടെ സാന്നിധ്യത്തില്‍ സംഘം യോഗം ചേര്‍ന്ന് അന്വേഷണ പദ്ധതികള്‍ക്ക് രൂപംനല്‍കും.

ഉത്തരമേഖലാ ട്രാഫിക് സൂപ്രണ്ട് വി.കെ അക്ബറിന്റെ നേതൃത്വത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി. ജയ്‌സണ്‍ കെ. ഏബ്രഹാം, കോഴിക്കോട് റൂറല്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. സി.ഡി. ശ്രീനിവാസന്‍, പോലീസ് അക്കാദമി ഡിവൈ.എസ്.പി. ബിജുഭാസ്‌കര്‍, വടകര സി.ഐ. കെ.സി. സുഭാഷ് ബാബു, എടച്ചേരി എസ്.ഐ. സാജു എസ്. ദാസ് എന്നിവരെയാണ് ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.

കെ.കെ.രമയുടെ പരാതിയില്‍ എടച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രമയുടെ മൊഴി പോലീസ്  രേഖപ്പെടുത്തി. ടി.പിയെ വധിക്കാന്‍ സംസ്ഥാനത്തെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് രമ മൊഴിനല്‍കി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. തന്നെ വകവരുത്താന്‍ ഗൂഢാലോചന നടക്കുന്നതായി ടി.പിക്കും അറിയാമായിരുന്നു.

ടി.പിയുടെ ശിരസ് തെങ്ങിന്‍ പൂക്കുല പോലെ ചിതറിക്കുമെന്ന് ശത്രുക്കള്‍ പറഞ്ഞിട്ടുണ്ട്. തന്റെ ജീവനും ഭീഷണിയുണ്ടെന്നും നിരവധി ഭീഷണിക്കത്തുകള്‍ കിട്ടുന്നുണ്ടെന്നും രമ മൊഴിനല്‍കി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഡിവൈ.എസ്.പി പി.പി.സദാനന്ദന്‍, വടകര സി.ഐ കെ.സി. സുഭാഷ് ബാബു എന്നിവരുടെ സംഘം മൊഴിയെടുത്തത്.

ടി.പി വധ ഗൂഢാലോചന: പ്രത്യേകസംഘം അന്വേഷണം വെള്ളിയാഴ്ചഗൂഢാലോചനക്കേസിന്റെ എഫ്.ഐ.ആര്‍, കൊലക്കേസിന്റെ കുറ്റപത്രം,
വിധിപ്പകര്‍പ്പുകള്‍ എന്നിവയെല്ലാം പുതിയ സംഘത്തിന് കൈമാറും. ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ചോമ്പാല പോലീസെടുത്ത ആദ്യകേസില്‍ നാല് സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 15 പേരെ പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കിയിരുന്നു.

സമര്‍ത്ഥരായ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ളത്. തീവ്രവാദ പരിശീലനത്തിന് പാകിസ്താനിലേക്ക് പോകാന്‍ നിയന്ത്രണരേഖ നുഴഞ്ഞുകടക്കുന്നതിനിടെ കാശ്മീരില്‍ മലയാളികള്‍ കൊല്ലപ്പെട്ട കേസിലും തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിലും തുടക്കത്തില്‍ അന്വേഷണം നടത്തി നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കിയ സമര്‍ത്ഥനായ പോലീസുദ്യോഗസ്ഥനാണ് വി.കെ അക്ബര്‍.

തടിയന്റവിട നസീര്‍ അടക്കുള്ളവര്‍ പ്രതികളായ തീവ്രവാദ കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അക്ബര്‍. ജയ്‌സണ്‍ കെ. ഏബ്രഹാം, ബിജുഭാസ്‌കര്‍, സുഭാഷ് ബാബു എന്നിവരെല്ലാം മികച്ച ഉദ്യോഗസ്ഥരാണ്.

അതേസമയം ടി.പി വധഗൂഢാലോചനയുടെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പ്രത്യേക സംഘത്തിന് സര്‍ക്കാര്‍ ഇതുവരനെിര്‍ദ്ദേശം നല്‍കിയിട്ടില്ല. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ചട്ടപ്രകാരമാവും പ്രത്യേകസംഘം പ്രവര്‍ത്തിക്കുക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
സ്ത്രീധന പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

Keywords:  TP Case: Special team investigation starts on Friday, Thiruvananthapuram, Kozhikode, Police, Complaint, Kannur, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia