കോഴിക്കോട്: ഒഞ്ചിയത്തെ ആര്.എം.പി. നേതാവ് ടി.പി ചന്ദ്രശേഖരനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അംഗം പി. മോഹനന് അടക്കം 24 പ്രതികളെ വെറുതെവിട്ടു. 12 പ്രതികളെ എരഞ്ഞിപ്പാലം പ്രത്യേക സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി.
ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ കൊലയില്‍ നേരിട്ട് പങ്കാളികളായിരുന്നുവെന്ന പ്രോസിക്യൂഷന്റെ വാദം കോടതിവിധിയിലൂടെ അംഗീകരിച്ചു. മൊത്തം 76 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. രണ്ട് പേരെ കോടതി ആദ്യം തന്നെ കുറ്റവിമുക്തരാക്കിയിരുന്നു. 20 പേരെ അന്തിമ വാദത്തിന് മുമ്പ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയക്കുകയും ചെയ്തു. കേസിലെ 15 പേരുടെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ബാക്കിയുള്ള 37 പ്രതികളെയാണ് കോടതി വിചാരണ ചെയ്തത്. വിചാരണക്കിടെ കേസിലെ ഒമ്പതാം പ്രതി സി.എച്ച്. അശോകന് മരണമടപ്പെട്ടിരുന്നു.
എം.സി. അനൂപാണ് കേസിലെ ഒന്നാം പ്രതി. കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, ഷിനോജ് എന്നിങ്ങനെ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളാണ് കൊലയാളി സംഘമെന്ന് കോടതി കണ്ടെത്തി.
കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച കോടതി പറയും.
കുറ്റക്കാരായവര്‍ ഇവരാണ്
കോടതി തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടവര്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ കൊലയില്‍ നേരിട്ട് പങ്കാളികളായിരുന്നുവെന്ന പ്രോസിക്യൂഷന്റെ വാദം കോടതിവിധിയിലൂടെ അംഗീകരിച്ചു. മൊത്തം 76 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. രണ്ട് പേരെ കോടതി ആദ്യം തന്നെ കുറ്റവിമുക്തരാക്കിയിരുന്നു. 20 പേരെ അന്തിമ വാദത്തിന് മുമ്പ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയക്കുകയും ചെയ്തു. കേസിലെ 15 പേരുടെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ബാക്കിയുള്ള 37 പ്രതികളെയാണ് കോടതി വിചാരണ ചെയ്തത്. വിചാരണക്കിടെ കേസിലെ ഒമ്പതാം പ്രതി സി.എച്ച്. അശോകന് മരണമടപ്പെട്ടിരുന്നു.
എം.സി. അനൂപാണ് കേസിലെ ഒന്നാം പ്രതി. കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, ഷിനോജ് എന്നിങ്ങനെ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളാണ് കൊലയാളി സംഘമെന്ന് കോടതി കണ്ടെത്തി.
കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച കോടതി പറയും.
കുറ്റക്കാരായവര്‍ ഇവരാണ്
- 1 കണ്ണൂര്‍ പടന്തഴ ചെണ്ടയാട് മംഗലശ്ശേരി വീട്ടില്‍ എം.സി. അനൂപ് (32).
- 2 മാഹി പന്തക്കല്‍ നടുവില്‍ മാലയാട്ട് വീട്ടില്‍ മനോജ് കുമാര്‍ എന്ന കിര്‍മ്മാണി മനോജ് (32).
- 3 കണ്ണൂര്‍ നിടുമ്പ്രം ചൊകല്‍ ഷാരോണ്വില്ല മീത്തലെ ചാലില്‍ വീട്ടില്‍ എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനി (31).
- 4 കണ്ണൂര്‍ പുതിയതെരുവ് പാട്ട്യം പത്തായകുന്ന് കാരായിന്റവിട വീട്ടില്‍ രജീഷ് തുണ്ടിക്കണ്ടി എന്ന ടി.കെ. രജീഷ് (35).
- 5 കണ്ണൂര്‍ ചൊകല്‍ ഓറിയന്റല്‍ സ്കൂളിന് സമീപത്തെ പറമ്പത്ത് വീട്ടില്‍ കെ.കെ. മുഹമ്മദ് ഷാഫി എന്ന ഷാഫി (29).
- 6 കണ്ണൂര്‍ അരയാക്കൂല്‍ ചമ്പാട് പാലോറത്ത് വീട്ടില്‍ എസ്. സിജിത്ത് എന്ന അണ്ണന് സിജിത്ത് (25).
- 7 മാഹി പള്ളൂര്‍ കോഹിനൂര്‍ ആശിര്‍വാദ് നിവാസില്‍ കന്നാറ്റിങ്കല്‍ വീട്ടില്‍ കെ. ഷിനോജ് (30).
- 8 സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് കുന്നുമ്മക്കര ജയസുര വീട്ടില്‍ കെ.സി. രാമചന്ദ്രന് (54).
- 11 സി.പി.എം. കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ തുവ്വക്കുന്ന് കൊളവല്ലൂര്‍ ചെറുപറമ്പ് വടക്കെയില്‍ വീട്ടില്‍ ട്രൗസര്‍ മനോജന് (49).
- 13 സി.പി.എം. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പാനൂര്‍ കണ്ണങ്ങോട് കുന്നോത്ത്പറമ്പ് കൊളവല്ലൂര്‍ കേളോത്തന്റവിട് പി.കെ. കുഞ്ഞനന്ദന് (62).
- 18 മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ് (38).
- 31 കണ്ണൂര്‍ ചൊകല്‍ മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ. പ്രദീപന് എന്ന ലംബു പ്രദീപന് (36).
കോടതി തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടവര്‍
- 10 സി.പി.എം. ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കുന്നുമ്മക്കര കടത്തലക്കണ്ടി വീട്ടില്‍ കെ.കെ. കൃഷ്ണന് (68).
- 12 സി.പി.എം. കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം കണ്ണൂര്‍ കുന്നോത്തുപറമ്പ് ചെറുപറമ്പ് കൃഷ്ണനിവാസില്‍ ജ്യോതി ബാബു (53).
- 14 സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കോഴിക്കോട് കക്കട്ടില്‍ പൂക്കോട്ട് വീട്ടില്‍ പി. മോഹനന് എന്ന മോഹനനന്‍ മാസ്റ്റര്‍ (60).
- 16 പാട്യം മാരാജിന്റവിടെ പി.സി. ഷിബു (32).
- 17 പാട്യത്തെ കെ. ശ്രീജിത്ത്.
- 19 മാഹി പള്ളൂര്‍ നാലുതറ കൊപ്പരക്കളം ക്വര്‍ട്ടേഴ്സ് സി.കെ. ഹൗസില്‍ സി.കെ. അശ്വന്ത് എന്ന അച്ചു (22).
- 20 വടകര അഴിയൂര്‍ കോറോത്ത് റോഡില്‍ കൊല്ലം പറമ്പത്ത് വീട്ടില്‍ കെ.പി. ദില്‍ഷാദ് (29).
- 22 വടകര ചോമ്പാല തട്ടോളിക്കര പാറയുള്ളതില്‍ വീട്ടില്‍ എം.പി. സനൂപ് (25).
- 25 കണ്ണൂര്‍ പാറാല്‍ കോടിയേരി ചിരുന്നംകണ്ടിയില്‍ സി.കെ. രജികാന്ത് എന്ന കൂരാപ്പന്‍ (32).
- 27 കണ്ണൂര്‍ പാറാല്‍ കോടിയേരി അനന്തം വീട്ടില്‍ സി. രജിത്ത് (25).
- 28 വടകര അഴിയൂര്‍ കള്ളറവത്ത് രമ്യാ നിവാസില്‍ പി.എം. രമീഷ് എന്ന കുട്ടു (23).
- 29 വടകര അഴിയൂര്‍ കോട്ടമലക്കുന്ന് കുന്നുമ്മല്‍ വീട്ടില്‍ കെ.പി. ദിപിന് എന്ന ദിപി (28).
- 30 സി.പി.എം. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം ഓര്‍ക്കാട്ടേരി പടയംകണ്ടി വീട്ടില്‍ എം.കെ. രവീന്ദ്രന് എന്ന പടയങ്കണ്ടി രവീന്ദ്രന് (49).
- 33 കണ്ണൂര്‍ പാട്ട്യം മുതിയങ്ങ കിഴക്കേയില്‍ വീട്ടില്‍ ഷനോജ് എന്ന കേളന് ഷനോജ് (34).
- 36 ചൊകല്‍ പന്ന്യന്നൂര്‍ ഒറ്റങ്ങാട് വീട്ടില്‍ ജിജേഷ്കുമാര്‍ (30).
- 37 കണ്ണൂര്‍ ചൊകല്‍ പുനത്തില്‍മുക്ക് മാവുള്ളോര്മീത്തല് വീട്ടില്‍ എന്‍. എം.ഷാജു (39).
- 39 കോടിയേരി മൂഴിക്കര കാട്ടില്‍പറമ്പത്ത് മാറോളി വീട്ടില്‍ എം. അഭിനേഷ് എന്ന അഭി (30).
- 41 കണ്ണൂര്‍ പൊന്ന്യം കുണ്ടുചിറ മുരിക്കോളി വീട്ടില്‍ എം. സനീഷ് (27).
- 42 കണ്ണൂര്‍ കൂത്തുപറമ്പ് മാലൂര്‍ തോലമ്പ്ര ഗ്രാന്റമ വീട്ടില്‍ ചാലില്‍ ബാബു (38).
- 48 കണ്ണൂര്‍ മുടക്കോഴി മുഴക്കുന്ന് മുക്കത്തില്‍ വീട്ടില്‍ കാരായി ശ്രീജിത്ത് (27).
- 49 കണ്ണൂര്‍ മുടക്കോഴി മുഴക്കുന്ന് നടുക്കണ്ടി പറമ്പത്ത് വീട്ടില്‍ എം. സുധീഷ് (25).
- 50 കണ്ണൂര്‍ മുടക്കോഴി മുഴക്കുന്ന് ജിജി നിവാസില്‍ പി. ജിഗേഷ് (27).
- 70 സി.പി.എം. കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കൂത്തുപറമ്പ് നരവൂര്‍ അരയാല്പ്പുറത്ത് വീട്ടില്‍ കെ. ധനഞ്ജയന് (53).
Also Read:
അഞ്ചാം തവണയും ഫസീലാ തസ്നിം
Keywords: T.P Chandrasekhar Murder Case, Court, Justice, Kochi, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.