കൊച്ചി: (www.kvartha.com 13.03.2020) ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുഖ്യ പ്രതി പി കെ കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി കുഞ്ഞനനന്ത് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പി കെ കുഞ്ഞനന്തന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ശാരീരികവും മാനസികവുമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും. ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നുമായിരുന്നു കുഞ്ഞനന്തന് ഹര്‍ജിയില്‍ പറഞ്ഞത്. മെഡിക്കല്‍ ബോര്‍ഡിന്റെ കൂടി ശുപാര്‍ശയിലാണ് ജാമ്യം.
ടിപി കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തന്. 2014 ജനുവരി24 നാണ് ഗൂഢാലോചന കേസില്‍ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.
ടിപി കേസിലെ പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോള്‍ അനുവദിച്ച വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതില്‍ ഏറ്റവും അധികം പരോള്‍ ദിവസങ്ങള്‍ അനുവദിക്കപ്പെട്ടതും കുഞ്ഞനന്തനാണ്.
ഈ ജാമ്യപരിധിയില് മൂന്ന് ആഴ്ച്ചകള്‍ കൂടുമ്പോള്‍ കുഞ്ഞനന്തന് പാനൂര്‍ സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
Keywords: News, Kerala, Kochi, Murder, Bail, Accused, TP Murder Accused PK Kunjananthan Gets Bail
അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പി കെ കുഞ്ഞനന്തന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ശാരീരികവും മാനസികവുമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും. ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നുമായിരുന്നു കുഞ്ഞനന്തന് ഹര്‍ജിയില്‍ പറഞ്ഞത്. മെഡിക്കല്‍ ബോര്‍ഡിന്റെ കൂടി ശുപാര്‍ശയിലാണ് ജാമ്യം.
ടിപി കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തന്. 2014 ജനുവരി24 നാണ് ഗൂഢാലോചന കേസില്‍ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.
ടിപി കേസിലെ പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോള്‍ അനുവദിച്ച വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതില്‍ ഏറ്റവും അധികം പരോള്‍ ദിവസങ്ങള്‍ അനുവദിക്കപ്പെട്ടതും കുഞ്ഞനന്തനാണ്.
ഈ ജാമ്യപരിധിയില് മൂന്ന് ആഴ്ച്ചകള്‍ കൂടുമ്പോള്‍ കുഞ്ഞനന്തന് പാനൂര്‍ സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.