ടിപി വധം: പ്രതികളുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി

 


ടിപി വധം: പ്രതികളുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി
കോഴിക്കോട്: ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ പോലീസ് കണ്ടെത്തി. ചൊക്ലിയിലെ മാരാങ്കണ്ടിയില്‍ നിന്നാണ്‌ വസ്ത്രങ്ങള്‍ കണ്ടെടുത്തത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരാ​യ ഷാജു, സന്തോഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷണസംഘം പരിശോധന നടത്തിയത്.

 മേയ് നാലിനാണ്‌ റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. കൊലയാളിസംഘത്തിലുണ്ടായിരുന്ന ടി.കെ രജീഷിനെ മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തതോടെ കേസ് നിര്‍ണായക വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്‌. എന്നാല്‍ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പാനൂര്‍ ഏരിയ കമ്മിറ്റി അംഗം കുഞ്ഞനന്തനെക്കുറിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ്‌ അന്വേഷണ സംഘത്തെ ഏറെ കുഴയ്ക്കുന്നത്.

ഇയാള്‍ കണ്ണൂരില്‍ തന്നെ ഒളിവിലുണ്ടെന്ന്‌ പോലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകം നടന്ന്‌ ഒരുമാസം പിന്നിട്ടിട്ടും മുഖ്യ പ്രതികളെ കണ്ടെത്താന്‍ പോലീസിന്‌ കഴിയാത്തത് കൊലപാതകത്തില്‍ ഉന്നതരുടെ പങ്കുണ്ടെന്ന സൂചനയാണ്‌ നല്‍കുന്നത്.


Keywords:  Kozhikode, T.P Chandrasekhar Murder Case, Kerala, Bloody dresses



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia