കോഴിക്കോട് : ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഭവത്തിന്റെ ബുദ്ധികേന്ദ്രം സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനാണെന്നു പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഒളിവില്‍ കഴിയുന്ന കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊലയില്‍ ഇദ്ദേഹത്തിനുള്ള പങ്ക് ഒന്നൊന്നായി കോടതിയെ ധരിപ്പിച്ചത്.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ സമൂഹത്തില്‍ ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പ്രോസിക്യൂഷന് വാദിച്ചു. ഗൂഢാലോചന നടന്നതു അദ്ദേഹത്തിന്റെ വീട്ടിലാണെന്നും പ്രോസിക്യൂഷന് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. കേസ് ഡയറിയുടെ യഥാര്‍ഥ പതിപ്പില്ലെങ്കില് പകര്‍പ്പെങ്കിലും വേണമെന്നാണ് കോടതി പ്രത്യേകം നിഷ്കര്ശിച്ചിട്ടുണ്ട്.
അതിനിടെ ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ നാലു പേര് കൂടി അറസ്റ്റില്‍. ഒഞ്ചിയത്തെ ഇ.എം. ഷാജി, പാട്യം സ്വദേശികളായ പി.സി. ഷിബു, കെ.ശ്രീജിത്ത്, കുഞ്ഞിപ്പള്ളി സ്വദേശി സനൂപ് എന്നിവരാണ് പിടിയിലായത്. ഘാതകസംഘത്തെ സഹായിച്ചവരാണിവര്‍.
പ്രതികളായ കൊടി സുനിയെ 29 വരെയും സിജിത്തിനെ 22 വരെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊടി സുനിയെ തിങ്കളാഴ്ച വടകര കോടതിയില്‍ ഹാജരാക്കിയത്.

Keywords: Kozhikode, Kerala, T.P Chandrasekhar Murder Case, Court Order, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.