തിരുവനന്തപുരം: ആര് എം പി നേതാവ് ടി.പി ചന്ദ്രശേഖരന് വധത്തിലെ സി പി എം ഉന്നതതല ഗൂഢാലോചന സംബന്ധിച്ച കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ ക്ക് വിട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ആഭ്യന്തര സെക്രട്ടറി നല്കിയ നിയമോപദേശത്തിന്റെയും ഡി.ജിപിയുടെ റിപോര്‍ട്ടിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ടി പിയുടെ കൊലപാതകത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗൂഢാലോചന സംബന്ധിച്ച അന്വേഷണം കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. അതുകൊണ്ടാണ് അന്വേഷണം സി ബി ഐക്ക് വിട്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.
എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് വ്യാഴാഴ്ച ഇറങ്ങുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല അറിയിച്ചു.
കേസ് സി.ബി.ഐക്ക് വിടാനുള്ള ആറ് കാരണങ്ങളും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ടി പിയുടെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതികളും സ്വര്ണക്കള്ളകടത്തുകാരനായ ഫയാസും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷണ വിധേയമാക്കിയതായും ചെന്നിത്തല പറഞ്ഞു. ഫയാസ് ജയിലില്‍ പി മോഹനനെ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
പ്രതികളുടെ ഉന്നതതല ബന്ധം വെളിപ്പെട്ടതാണ്. അതുപോലെത്തന്നെ ഫോണ്‍ കോള്‍ രേഖകളും ജയിലിലെ സി.സി. ടി.വി ദൃശ്യങ്ങളും പരിശോധിച്ചു കഴിഞ്ഞു. ജയിലില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ മൊബൈല്‍ ഫോണ്‍ വഴി ഫേസ് ബുക്ക് ഉപയോഗിച്ചതും പ്രതിയായ ഷാഫി ഫെബ്രുവരി രണ്ടു വരെ ഉന്നത നേതാവിന്റെ നമ്പറിലേക്ക് സന്ദേശങ്ങള്‍ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചത് ഉന്നത ബന്ധത്തിന്റെ സൂചനയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് പ്രതി ഫയാസും പി. മോഹനനും തമ്മില്‍ അടുത്ത ബന്ധമുള്ളതായി തെളിഞ്ഞുവെന്നും ചെന്നിത്തല വ്യക്തമാക്കി.
ടി.പി വധത്തിലെ പ്രതികളും ചില ഉന്നത നേതാക്കളും ഫയാസില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഫയാസിനെ കുറിച്ച് അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ശ്രദ്ധേയമാണെന്നും ചെന്നിത്തല പറഞ്ഞു.
പുസ്തകമെത്തിക്കുന്നതില് വീഴ്ച; പ്രസാധകര് 15,000 രൂപ നഷ്ടപരിഹാരം നല്കാന് വിധി

Keywords: T.P murder case handed over to CBI, Thiruvananthapuram, Ramesh Chennithala, Press meet, Media, Visit, Jail, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.