ടിപി വധം: പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
May 11, 2012, 16:05 IST
കോഴിക്കോട്: ടിപി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിപട്ടികയിലെ എട്ട് പേര്‍ക്കെതിരെയാണ് നോട്ടീസ്. പ്രതികള്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ പ്രമുഖ വിമാനത്താവളങ്ങളിലാണ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇതിനിടെ പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചില്‍ കര്‍ണാടകയിലേയ്ക്കും വ്യാപിപ്പിച്ചു.
Keywords: Kozhikode, Murder, Kerala, Kannur, Karnataka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.