ടി.പി.വധക്കേസ് പരിഗണന ഡിസംബര്‍ 12ലേക്ക് മാറ്റി

 


ടി.പി.വധക്കേസ് പരിഗണന ഡിസംബര്‍ 12ലേക്ക് മാറ്റി
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പരിഗണിക്കുന്നത് വിചാരണ നടക്കുന്ന കോഴിക്കോട് എരഞ്ഞിപ്പാലം സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി അടുത്തമാസം 12ലേക്ക് മാറ്റി.

മുഴുവന്‍ പ്രതികളേയും വ്യാഴാഴ്ച വിചാരണക്കോടതിയില്‍ ഹാജരാക്കിയിരുന്നു. സിപിഎം നേതാക്കളായ പി.മോഹനന്‍, കെ.കെ രാകേഷ് എന്നിവരെ ഉള്‍പ്പെടെ കേസിലെ 73 പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്.

പ്രതികളുടെ അഭിഭാഷകര്‍ക്ക് രേഖകള്‍ കൈമാറണമെന്ന് പ്രോസിക്യൂഷനോട് കോടതി നിര്‍ദേശിച്ചു. അവരുടെ ആവശ്യം പരിഗണിച്ചാണ് ഇത്. കേസ് ഡയറികളും സാക്ഷിമൊഴികളും ഉള്‍പ്പെടെ 16ഓളം രേഖകള്‍ കൈമാറാനാണ് നിര്‍ദേശം. പ്രതികള്‍ക്ക് ബോധിപ്പിക്കാനുള്ള വിവരങ്ങള്‍ കേട്ടതിനുശേഷമേ വിചാരണ തുടങ്ങൂ. ഫെബ്രുവരി ആദ്യവാരമായിരിക്കും വിചാരണ ആരംഭിക്കുക. പ്രതികളെയെല്ലാം ഹാജരാക്കുന്നതു പ്രമാണിച്ച് കോടതി പരിസരത്ത് വന്‍ പോലീസ് സന്നാഹം അണിനിരന്നിരുന്നു.

Keywords: Kerala, TP murder case, Shifted, December, Court, Trail, Kozhikode, CPM, P Mohanan, KK Ragesh,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia