കോഴിക്കോട്: റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് സി പി ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനനെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് മേഹനന് സഞ്ചരിക്കുകയായിരുന്ന കാര്‍ പോലീസ് പിന്തുടര്ന്ന് തടഞ്ഞുവെച്ചാണ് കൊയിലാണ്ടിയില്‍ വെച്ചാണ് മോഹനനെ അറസ്റ്റ് ചെയ്തത്. കുറ്റിയാടി എം.എല്‍.എ കെ.കെ. ലതികയുടെ ഭര്‍ത്താവാണ് പി മോഹനന് മാസ്റ്റര്‍. അറസ്റ്റിലായ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രന്, ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം സി എച്ച് അശോകന് എന്നിവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ടി പിയുടെ കൊലപതാകത്തെ കുറിച്ച് ഇയാള്‍ക്ക് അറിയാമായിരുന്നു എന്നാണ് മൊഴി. ഇരുവരുടെയും മൊഴി.
മോഹനന് മാസ്റ്ററെ അറസ്റ്റുചെയ്ത സംഭവം സി.പി.എം. കോഴിക്കോട്-കണ്ണൂര്‍ ജില്ലാ നേതൃത്വത്തെ അമ്പരിപ്പിലാഴ്ത്തി. ഇതുവരെ ജില്ലാ കമ്മിറ്റി അംഗത്തെവരെയായിരുന്നു അറസ്റ്റുചെയ്തതെങ്കില് ഇനിയുള്ള അറസ്റ്റ് ഉന്നത നേതൃത്വത്തിലേക്ക് നീളുമെന്നതിന്റെ തെളിവാണ് മോഹനന് മാസ്റ്ററുടെ അറസ്റ്റ്. ചന്ദ്രശേഖരന് വധിക്കപ്പെട്ട ഉടന്‍ മോഹനന് അറിയാതെ ഇത്തരമൊരു ഓപ്പറേഷന് നടക്കില്ലെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൊലക്കുശേഷം ഇദ്ദേഹം പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്നതും അഭ്യൂഹം ഇരട്ടിപ്പിച്ചു.
സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ രണ്ടാമനാണ് പി. മോഹനന്. കൊലക്കുശേഷം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന് അവധിയെടുത്ത് ചൈനയില്പോയപ്പോള് മോഹനന് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍ മുന്‍ മേയര്‍ എം. ഭാസ്ക്കരനെയായിരുന്നു ജില്ലാ സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിച്ചത്. ഭാസ്ക്കരനെ ജില്ലാ സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിച്ചപ്പോള്‍തന്നെ മോഹനന് കൊലക്കേസില്‍ കുടുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.
അതിനിടെ പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ആര്.എം.പി. നേതൃത്വം അറിയിച്ചു. അതേസമയം മോഹനന് മാസ്റ്ററുടെ അറസ്റ്റ് യു.ഡി.എഫ്. ഒത്താശയോടെ പോലീസ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന് കെ.കെ. ലതിക എം.എല്‍.എ. തിരുവനന്തപുരത്ത് പറഞ്ഞു.

Keywords: Kozhikode, Kerala, Arrest, T.P Chandrasekhar Murder Case, P. Mohanan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.