കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രധാന സാക്ഷിയായ ടി.കെ.സുമേഷ് കൂറുമാറി. കേസിലെ ഒന്‍പതാം സാക്ഷിയായ സുമേഷ് പ്രതിഭാഗത്തിന് അനുകൂലമായാണ് വിചാരണ കോടതിയില്‍ മൊഴി നല്‍കിയത്. കൊലയാളി സംഘത്തിലെ അനുയായിയായ സുമേഷ് മുമ്പ് വടകര മജിസ്ട്രേറ്റിനു മുന്നില്‍ വെളിപ്പെടുത്തിയ മൊഴി വിചാരണ കോടതിയില്‍ മാറ്റിപ്പറയുകയായിരുന്നു.
ടി.പി വധക്കേസിലെ ഗൂഢാലോചന ഉള്‍പെടെയുള്ള സംഭവങ്ങളില്‍ നിര്‍ണായക സാക്ഷിയാണു സുമേഷ്. ടി.പി വധക്കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പിറ്റേന്ന് മാധ്യമങ്ങളിലൂടെയാണ് ടി.പി.യുടെ മരണവിവരം അറിയുന്നതെന്നും സുമേഷ് കോടതിയില്‍ പറഞ്ഞു.
ടി.പി.യെ കൊലപ്പെടുത്തുന്നതു സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് നേരിട്ടറിയാവുന്ന ഏക സാക്ഷിയാണു സുമേഷ്. ടി. പി.യെ കൊല്ലുന്നതു വരെ കൊടി സുനിയുടെ മുറിയിലായിരുന്നു ടി.കെ.സുമേഷ് താമസിച്ചിരുന്നത്.
കൂടാതെ കൊല നടത്തി മടങ്ങുമ്പോള്‍ ടി.പിയുടെ മരണം ഉറപ്പാക്കാന്‍ ടി.വി വാര്‍ത്ത നോക്കാനും കൊടി സുനി ഫോണില്‍ ആവശ്യപ്പെട്ടത് സുമേഷിനോടായിരുന്നു. സി.പി.എം അനുകൂലിയായ സുമേഷ് ന്യൂമാഹി ഇരട്ടക്കൊല ഉള്‍പെടെ 16 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
കേസിലെ പ്രധാന സാക്ഷിയായ സുമേഷിന്റെ മൊഴിക്കു കോടതിയില്‍ പ്രധാന്യമുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം സുമേഷിനെ കസ്റ്റഡിയിലെടുത്തു മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കി മൊഴിയെടുപ്പിക്കുകയുണ്ടായി.
ഇതിനിടെ സുമേഷിനെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് മുന്നോട്ടുവന്നു. എന്നാല്‍ സമന്‍സുമായി പോയ പോലീസിനു സുമേഷിനെ കണ്ടെത്താനായില്ല. അതിനാല്‍ വീടിന്റെ ഭിത്തിയില്‍ സമന്‍സ് പതിച്ച് പോലീസ് മടങ്ങുകയായിരുന്നു.
കഴിഞ്ഞയാഴ്ച പ്രതികള്‍ക്കൊപ്പം പ്രതിഭാഗം അഭിഭാഷകരുടെ സാന്നിധ്യത്തില്‍ സുമേഷ് വിചാരണക്കോടതിയില്‍ നാടകീയമായി ഹാജരായി.
ഇതുവരെ നേരില്‍ കാണാത്ത സാക്ഷിയെ വിസ്തരിക്കാന്‍ കഴിയില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.കെ.ശ്രീധരന് വ്യക്തമാക്കി.
മാത്രവുമല്ല, സാക്ഷി പ്രതിഭാഗത്തിന്റെ സ്വാധീനത്തിലാണെന്നും പ്രോസിക്യൂഷന് പറഞ്ഞു. ഇതോടെ, സുമേഷിനെ വിസ്തരിക്കുന്നത് -+കോടതി ബുധനാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
Keywords: Witness, Vadakara,Magistrate, T.K.Sumesh,Kodi Suni,Lieu,Criminal case,New Mahi,T.P Chandrasekhar Murder Case, Kozhikode, Court, Conspiracy, Media, Mobile Phone, Death, House, Police, C.P.M, Kerala, National news,Inter National news, Gulf news, Health news, Educational news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.