സെന്‍കുമാര്‍ നിയമ നടപടിക്ക്: സ്ഥാനമാറ്റം ചട്ടം ലംഘിച്ച്

 


തിരുവനന്തപുരം: (www.kvartha.com02.06.2016) ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിയതിനെതിരെ സംസ്ഥാന മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ദേശീയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലി(സിഎടി)ന് പരാതി നല്‍കി. മാറ്റം കേരള പോലീസ് ചട്ടവും അഖിലേന്ത്യാ ചട്ടവും ലംഘിച്ചാണെന്നും അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച ഉച്ചയോടെയാണ് സെന്‍കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. ഹര്‍ജി ട്രൈബ്യൂണല്‍ ചൊവ്വാഴ്ച പരിഗണിക്കും.

പരാതി പരിഗണിച്ച ട്രൈബ്യൂണല്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രത്തിനോടും കേരളത്തിനോടും വിശദീകരണം ആവശ്യപ്പെടും. നിലവിലെ ഡി.ജി.പിയായ ലോക്‌നാഥ് ബെഹ്‌റയോടും പ്രത്യേക ദൂതന്‍ വഴി വിശദീകരണം ആവശ്യപ്പെടും.

എന്നാല്‍, പുതിയ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനമേറ്റെടുത്തതേയുള്ളൂവെന്നും അതിനാല്‍ വിശദീകരണം നല്‍കാന്‍ പത്ത് ദിവസത്തെ കാലതാമസം വേണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ട്രൈബ്യൂണലിനെ അറിയിച്ചെങ്കിലും അത് കണക്കിലെടുക്കാതെ അടുത്ത ചൊവ്വാഴ്ച തന്നെ കേസ് പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ തീരുമാനിക്കുകയായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് ടി.പി.സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയത്. പകരം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നിയമിക്കുകയും ചെയ്തു. സെന്‍കുമാറിനെ മാറ്റിയതു കേരള പോലീസ് ആക്ടിലെ 97(2)(ഇ) വകുപ്പു പ്രകാരമാണെന്നാണ് സ്ഥാനമാറ്റ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉളവാക്കുന്ന പ്രവൃത്തി ഉണ്ടായാല്‍ ഉദ്യോഗസ്ഥരെ നീക്കംചെയ്യാന്‍ അധികാരം നല്‍കുന്ന വകുപ്പാണിത്. എന്നാല്‍ ഈ പ്രവൃത്തി എന്താണെന്ന് ഇതില്‍ പറഞ്ഞിട്ടില്ല.

സുപ്രീം കോടതി വിധിയും കേരള പോലീസ് ആക്ടും പ്രകാരം ഒരു ഉദ്യോഗസ്ഥനെ ഒരു തസ്തികയില്‍ നിയമിച്ചാല്‍, മതിയായ കാരണമില്ലെങ്കില്‍ രണ്ടു വര്‍ഷത്തേക്കു മാറ്റാന്‍ പാടില്ല. സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നു സര്‍ക്കാരിനു ബോധ്യമായതിനാലാണ് അതേ നിയമത്തിലെ വകുപ്പു തന്നെ സ്ഥലം മാറ്റ ഉത്തരവില്‍ എഴുതിച്ചേര്‍ത്തതെന്നാണ് കരുതുന്നത്.

സെന്‍കുമാറിനെ കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ തസ്തികയില്‍ ഡപ്യൂട്ടേഷനില്‍ നിയമിക്കുന്നതിന് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പോലീസ് മേധാവിയുടെ സ്ഥാനത്ത്
സെന്‍കുമാര്‍ നിയമ നടപടിക്ക്: സ്ഥാനമാറ്റം ചട്ടം ലംഘിച്ച്
നിന്നും മാറ്റി പകരം ലോക്‌നാഥ് ബെഹ്‌റയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആ സ്ഥാനത്ത് നിയമിച്ചത്. ഇതിനെതിരെയാണ് സെന്‍കുമാര്‍ ദേശീയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. പോലീസ് ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേധാവിയായാണ് സെന്‍കുമാറിനെ പുതുതായി നിയമിച്ചിട്ടുളളത്.

Also Read:
കുണിയയില്‍ ലോറിയും ടവേരയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം

Keywords:  Thiruvananthapuram, Police, Complaint, Transfer, Case, Lawyers, LDF, Supreme Court of India, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia