ടി.പി. രാമകൃഷ്ണനും കടകംപള്ളി സുരേന്ദ്രനും വീണ്ടും സിപിഎം ജില്ലാ സെക്രട്ടറിമാര്‍
Dec 18, 2011, 11:30 IST
കോഴിക്കോട്: ടി.പി. രാമകൃഷ്ണനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായും കടകംപള്ളി സുരേന്ദ്രനെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. കടകംപള്ളി രണ്ടാം തവണയും രാമകൃഷ്ണന്‍ മൂന്നാം തവണയുമാണ് ജില്ലാ സെക്രട്ടറിയാവുന്നത്.
ഏഴ് പുതുമുഖങ്ങളടക്കം 39 അംഗങ്ങളടങ്ങിയ കോഴിക്കോട് ജില്ലാ കമ്മിറ്റിയെ മുക്കത്ത് നടന്ന സമ്മേളനം തെരഞ്ഞെടുത്തു. മുന്‍ കമ്മിറ്റിയിലെ നാലുപേരെ ഒഴിവാക്കി. സംസ്ഥാന സമ്മേളന പ്രതിനിധികളായി 34 പേരെയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.വി. ദക്ഷിണാമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന, പുതിയ കമ്മിറ്റിയുടെ ആദ്യ യോഗമാണ് ടി.പി. രാമകൃഷ്ണനെ തെരഞ്ഞെടുത്തത്. പി. മോഹനന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചപേര് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് 41 അംഗ ജില്ലാ കമ്മിറ്റിയെയും 38 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയില്‍നിന്ന് നാല് പേര്‍ ആരോഗ്യ കാരണങ്ങളാല്‍ ഒഴിവായപ്പോള്‍ പുതുതായി അഞ്ചു പേരെ ഉള്‍പ്പെടുത്തി.

Keywords: CPM, Thiruvananthapuram, Kozhikode, Kerala, T.P.Ramakrishnan, Kadakampalli Sureadran,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.