അടൂര്‍: ആന തടി കയറ്റിയതിനും യൂണിയന്കാര് നോക്കുകൂലി വാങ്ങി. പള്ളിക്കല്‍ പഞ്ചായത്തില്‍പ്പെട്ട പാറക്കൂട്ടം പള്ളിമുരുപ്പേല്‍ ഭാഗത്ത് താമരക്കുളം ചിറ്റുവിളയില് അനസ് വാങ്ങിയ ആഞ്ഞിലിത്തടി ആനയെക്കൊണ്ട് ലോറിയില്‍ കയറ്റിക്കഴിഞ്ഞപ്പോഴാണ് പത്തോളം യൂണിയന്കാര് രംഗത്തെത്തി അയ്യായിരം രൂപ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടത്. ഒടുവില്‍ 1,600 രൂപ വാങ്ങി യൂണിയന് കാര്‍ സ്ഥലം വിടുകയാണ് ചെയ്തത്.
പാറക്കൂട്ടം സ്വദേശി ജോണ്‍സന്റെ പുരയിടത്തില്‍ നിന്ന അഞ്ച് ആഞ്ഞിലി തടികളാണ് വീട്ടാവശ്യത്തിനായി അനസ് വാങ്ങിയത്. റോഡില്‍ തന്നെയിട്ട് മുറിച്ച് ചെറുതാക്കിയ ശേഷം ആനയെക്കൊണ്ടുതന്നെയാണ് തടി ലോറിയില്‍ കയറ്റിയത്. തടി താമരക്കുളത്തേയ്ക്ക് കയറ്റി വിട്ട് രണ്ടാമത്തെ ലോഡ് കയറ്റി തീരാറായപ്പോഴാണ് യൂണിയന്കാര് രംഗത്തെത്തി നോക്കുകൂലി ആവശ്യപ്പെട്ടത്. ഒടുവില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ അനസ് വെറുതേ യൂണിയന് കാര്‍ക്ക് 1600 രൂപ കൊടുക്കുകയായിരുന്നു.
Keywords: Anas, Pallikkal, Johnson, Lorry, House, Adoor, Thamarakkulam, Kerala Vartha, Malayalam News, Malayalam vartha, Elephant.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.