ഓഗസ്റ്റ് 9 മുതൽ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
Aug 2, 2021, 11:50 IST
കോഴിക്കോട്: (www.kvartha.com 02.08.2021) ഓഗസ്റ്റ് 9 മുതൽ കടകൾ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ. പ്രശ്ന പരിഹാരം കാണാൻ സർകാരിന് ആവശ്യത്തിന് സമയം നൽകിയിരുന്നു, എന്നിട്ടും ഒരു തീരുമാനവുമായില്ല. സര്‍കാര്‍ പ്രഖ്യാപിച്ച കോവിഡ് പാകേജ് അശാസ്ത്രീയമെന്നും നസറുദ്ദീൻ കോഴിക്കോട്ട് പറഞ്ഞു.
അതേസമയം ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണ രീതിക്ക് ബദലായുള്ള നിർദേശങ്ങൾ വിദഗ്ദ്ധ സമിതി തിങ്കളാഴ്ച സമർപിക്കും. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗത്തിലായിരിക്കും ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുക.
അതേസമയം ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണ രീതിക്ക് ബദലായുള്ള നിർദേശങ്ങൾ വിദഗ്ദ്ധ സമിതി തിങ്കളാഴ്ച സമർപിക്കും. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗത്തിലായിരിക്കും ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുക.
നിലവിലെ രീതി മാറ്റി മൈക്രോ കണ്ടെയിന്മെന്റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം. വാരാന്ത്യ ലോക്ഡൗണ്‍ പിൻവലിക്കാനും ശുപാർശയുണ്ടാകും.
രോഗവ്യാപനം ഇല്ലാത്തയിടങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിർദേശം. പരിപൂർണമായി ഇളവുകൾ നൽകുന്നതിന് എതിരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാടും സർകാർ പരിഗണനയിൽ ഉണ്ടാകും.
Keywords: News, Kozhikode, Kerala, State, Shop, Lockdown, COVID-19, Corona, Traders, Traders says all the shops will be open from August 9.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.