നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബ്രിട്ടീഷ് നിര്‍മിത പാലത്തിന്റെ പില്ലര്‍ തകര്‍ന്നു; പെരിയവാരയിലെ താല്‍കാലിക പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

 


ഇടുക്കി: (www.kvartha.com 10.11.2019) നൂറ്റാണ്ടുകള്‍ പഴക്കമുള്ള പെരിയവാരയിലെ താല്‍കാലിക പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. അമിതഭാരമുള്ള വാഹനങ്ങള്‍ കടന്നുപോയതോടെ പലത്തിന്റെ ഒരുഭാഗത്തെ സംരക്ഷണ ഭിത്തി തകര്‍ന്നതാണ് ഗതാഗതം നിരോധിക്കാന്‍ കാരണം. കഴിഞ്ഞദിവസം രാവിലെ വലിയവാഹനങ്ങള്‍ക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വൈകുന്നേരത്തോടെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു.

മൂന്നാര്‍-ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാതയിലെ പെരിയവാരയ്ക്ക് സമീപം നിര്‍മ്മിച്ച താല്‍ക്കാലിക പാലം ഒന്നരവര്‍ഷത്തിനിടെ നാലാം തവണയാണ് തകരുന്നത്. ഇത് വിനോദസഞ്ചാര മേഘലയ്ക്ക് തിരിച്ചടിയായി.

ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലത്തിന് 2018 ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തില്‍ കേടുപാടകള്‍ സംഭവിച്ചിരുന്നു. ഒരുവശത്തെ പില്ലര്‍ പൂര്‍ണ്ണമായി തകര്‍ന്നതോടെ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബ്രിട്ടീഷ് നിര്‍മിത പാലത്തിന്റെ പില്ലര്‍ തകര്‍ന്നു; പെരിയവാരയിലെ താല്‍കാലിക പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

രണ്ടുമാസത്തോളം കാല്‍നടയാത്രക്കാര്‍ പലത്തിലൂടെ മറുകരയിലെത്തി മറ്റുവാഹനങ്ങളിലാണ് വിവിധ ഇടങ്ങളില്‍ പോയിരുന്നത്. പ്രളയാനന്തര ഫണ്ടുകള്‍ ഉപയോഗിച്ച് സമീപത്തായി താല്‍ക്കാലിക പാലം നിര്‍മ്മിച്ച് അധികൃതര്‍ പ്രശ്നങ്ങള്‍ പരിഹരിച്ചെങ്കിലും മഴ വില്ലനായി മാറിയതോടെ പ്രശ്നങ്ങള വീണ്ടും സങ്കീര്‍ണ്ണമായി. ഒരു കോടിയോളം മുടക്കി മൂന്നുപ്രാവശ്യം പാലം പണിതെങ്കിലും കന്നിമലയാറ്റിലെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയി. തുടര്‍ച്ചയായി പാലം തകര്‍ന്നതോടെ മൂന്നാറിലെ ടൂറിസം പൂര്‍ണ്ണമായി നിലച്ചു.

വനംവകുപ്പിന്റെ ഇരവികുളം ദേശിയോദ്യാനം ദിവസങ്ങളോളം അടച്ചിട്ടു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കയര്‍ ഫെഡിന്റെ സഹായത്തോടെ വീണ്ടും പാലം നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ പാലത്തിന്റെ ഒരുവശത്തെ സംരക്ഷണഭിത്തി തകര്‍ന്ന് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാവുകയാണ്.

ഇതോടെ മൂന്നാറിലേക്ക് വരുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയപാത തുറക്കണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. അന്തര്‍സംസ്ഥാനപാതയിലൂടെയുള്ള ഗതാഗതംകൂടി നിലച്ചതോടെ മൂന്നാറിലെ വ്യാപാരമേഘലയടക്കം പ്രതിസന്ധിയിലായി. അതിനാല്‍ ചരക്ക് നീക്കവും നിലച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Idukki, Munnar, Road, Flood, National Park, Bridge, Pillar, Collapsed, Traffic Across a Temporary Bridge was Banned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia