Traffic control | വിനായക ചതുർഥി ഘോഷയാത്ര: തളിപ്പറമ്പിൽ വൈകീട്ട് ഗതാഗത നിയന്ത്രണം

 


കണ്ണൂർ: (www.kvartha.com) വിനായക ചതുർഥി ഘോഷയാത്ര നടക്കുന്നതിനാൽ കണ്ണൂർ - കാസർകോട് ദേശീയ പാതയിലെ തളിപ്പറമ്പ നഗരത്തിൽ ബുധനാഴ്ച ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. തളിപ്പറമ്പ് ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടക്കുന്ന സാർവ ജനിക ഗണേശോത്സവത്തിന്റെ വിഗ്രഹ നിമഞ്ജന മഹാഘോഷ യാത്രയുടെ പശ്ചാത്തലത്തിൽ ആണ് ഗതാഗത നിയന്ത്രണം ഏർപെടുത്തുന്നത്.
 
Traffic control | വിനായക ചതുർഥി ഘോഷയാത്ര: തളിപ്പറമ്പിൽ വൈകീട്ട് ഗതാഗത നിയന്ത്രണം

വൈകുന്നേരം തൃച്ചംബരം വിഘ്നശ്വര നഗറിൽ നിന്നാരംഭിച്ച് നഗരത്തിലൂടെ കുപ്പം കടവിലെത്തി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതാണ് ചടങ്ങ്. വൈകീട്ട് നാല് മണി മുതൽ ഏഴ് മണി വരെയാണ് നിയന്ത്രണം. മന്ന ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ചിന്മയ റോഡിലൂടെ വഴി തിരിച്ചുവിടും. ധർമശാല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഏഴാംമൈലിൽ നിന്ന് മുള്ളൂൽ വഴിയും തിരിച്ചുവിടും. ദേശീയ പാതയിലൂടെ കടന്നുപോകേണ്ട ലോറി ഉൾപെടെയുള്ള വലിയവാഹനങ്ങൾ റാലിക്ക് ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ. നഗരത്തിൽ വൈകുന്നേരം മറ്റു വാഹനങ്ങൾ പാർക് ചെയ്യാൻ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയും പൊലീസ് ഏർപെടുത്തുന്നുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia