Traffic Control | കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നവംബര്‍ 14 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തും
കൊണ്ടോട്ടി: (www.kvartha.com) കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നവംബര്‍ 14 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തും. തകര്‍ന്നുകിടക്കുന്ന കൊണ്ടോട്ടി ബൈപാസില്‍ ഇന്റര്‍ലോക് വിരിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പെടുത്തുന്നത്.
പ്രവൃത്തി കഴിയുന്നത് വരെ കോഴിക്കോട് ഭാഗത്തുനിന്നും എടവണ്ണപ്പാറ ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും കൊളത്തൂരില്‍നിന്നു തിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി നഗരത്തിലൂടെ പോകണം. കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തുനിന്നു വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍ നിന്ന് കൂരിയാട്, വേങ്ങര വഴി തിരിഞ്ഞ് മലപ്പുറം ഭാഗത്തേക്ക് പോകണമെന്ന് എക്‌സിക്യൂടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി.
Keywords: News, Kerala, Traffic, Road, Vehicles, Traffic control on Kozhikode - Palakkad highway from November 14.