Tragedy | 'ഡ്രൈവര്‍ വെള്ളം കുടിക്കാന്‍ പോയ സമയത്ത് മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു; വീട്ടുടമസ്ഥന് ദാരുണാന്ത്യം'
● വീട്ടില്‍ പണിയാവശ്യത്തിനായാണ് ഹിറ്റാച്ചി കൊണ്ടുവന്നത്
● നിയന്ത്രണം വിട്ട വാഹനം മണ്ണില്‍ ഇടിച്ച് മറിഞ്ഞ് മരത്തില്‍ ഇടിക്കുകയായിരുന്നു
● സംഭവ സ്ഥലത്തുവച്ചുതന്നെ ഇയാള്‍ മരിച്ചു
● തീര്‍ത്തും അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചതെന്ന് പൊലീസ്
കോട്ടയം: (KVARTHA) ഡ്രൈവര്‍ വെള്ളം കുടിക്കാന്‍ പോയ സമയത്ത് മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം. മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കവെ നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചാണ് അപകടമെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. കോട്ടയം പൈപ്പാര്‍ കണ്ടത്തില്‍ രാജുവാണ് മരിച്ചത്. രാജുവിന്റെ വീട്ടില്‍ പണിയാവശ്യത്തിനായാണ് ഹിറ്റാച്ചി കൊണ്ടുവന്നത്.
ഇതിനിടെ ഡ്രൈവര്‍ വെള്ളം കുടിക്കാനായി മാറിയ സമയത്ത് രാജു ഹിറ്റാച്ചി ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം മണ്ണില്‍ ഇടിച്ച് മറിഞ്ഞ് മരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ ഇയാള്‍ മരിച്ചു. തീര്‍ത്തും അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#Accident #Kottayam #Excavator #KeralaNews #Tragedy #LocalNews