Arrested | എലത്തൂരില്‍ ഓടുന്ന ട്രെയിനിനുള്ളില്‍ തീ കൊളുത്തിയ കേസിലെ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍; വില്ലനായത് മൊബൈല്‍ഫോണ്‍
Apr 5, 2023, 12:14 IST
കോഴിക്കോട്: (www.kvartha.com) എലത്തൂരില്‍ ഓടുന്ന ട്രെയിനിനുള്ളില്‍ തീ കൊളുത്തിയ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നും പിടികൂടി. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്ന്നാണ് പ്രതിയെ പിടികൂടിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ ബന്ധുക്കള്‍ ഇന്റലിജന്‍സ് ബ്യൂറോക് നല്‍കിയിരുന്നതായാണ് അറിയുന്നത്.
ഇവയില്‍ ഒന്നിന്റെ സിഗ്നല്‍ ബുധനാഴ്ച പുലര്‍ചെ 1.30ന് രത്നഗിരിയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോ രത്നഗിരി പൊലീസിനും മഹാരാഷ്ട്ര എടിഎസിനും റെയില്‍വേ പൊലീസിനും വിവരം കൈമാറി. വിവരം ലഭിച്ചത് പ്രകാരം രത്നഗിരി പൊലീസ് അവിടുത്തെ സര്‍കാര്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പൊള്ളലേറ്റ പ്രതി ചികിത്സ പൂര്‍ത്തിയാക്കാതെയാണ് ആശുപത്രിയില്‍നിന്ന് മുങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഇക്കാര്യം കേരളത്തില്‍ നിന്നുള്ള ഭീകരവിരുദ്ധ സ്ക്വാഡിനെ അറിയിക്കുകയായിരുന്നു. പ്രതിക്കായി ഡെല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചുവെന്ന റിപോര്‍ടുകള്‍ക്കിടെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ശാരൂഖ് സെയ്ഫിക്ക് പൊള്ളലേറ്റതിനു പുറമെ മറ്റു ചില പരുക്കുകളുമുണ്ട്. തലയ്ക്കേറ്റ പരുക്കിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നും റിപോര്‍ടുണ്ട്. രത്നഗിരിയില്‍ നിന്നും അജ്മീറിലേക്കു കടക്കാനായിരുന്നു ശ്രമമെന്ന് ശാരൂഖ് സെയ്ഫി മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിലവില്‍ റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി. മറ്റാരോ ആവശ്യപ്പെട്ടത് പ്രകാരമാണ് കേരളത്തിലെ ട്രെയിനില്‍ തീവെച്ചതെന്നാണ് പ്രതി പറഞ്ഞതെന്ന് എടിഎസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ഇത് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, തീയിട്ട ട്രെയിനില്‍ തന്നെയാണ് ശാരൂഖ് സെയ്ഫി കണ്ണൂര്‍ വരെ യാത്ര ചെയ്തെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്. അവിടെനിന്ന് ട്രെയിന്‍ മാര്‍ഗവും മറ്റു വാഹനങ്ങള്‍ മാറിക്കയറിയുമാണ് മഹാരാഷ്ട്രയിലെത്തിയതെന്നാണ് സൂചന. ഷഹീന് ബാഗില്‍നിന്ന് കാണാതായ ശാരൂഖ് സെയ്ഫി ഇയാള്‍ തന്നെയാണെന്നും റിപോര്‍ടുണ്ട്.
ഞായറാഴ്ച രാത്രി എലത്തൂരിനു സമീപം ഓടുന്ന ട്രെയിനിന് അജ്ഞാതന്‍ തീയിട്ട വാര്‍ത്ത ഞെട്ടലോടെയാണു കേരളം കേട്ടത്. ആലപ്പുഴയില്‍നിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന എക്സിക്യുടിവ് എക്സ്പ്രസിനുള്ളില്‍ രാത്രി ഒന്‍പതു മണിയോടെയാണ് അക്രമി തീയിട്ടത്. ട്രെയിന്‍ ഉടന്‍തന്നെ ചങ്ങല വലിച്ചു നിര്‍ത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊള്ളലേറ്റ എട്ടു പേരെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പിന്നാലെയെത്തി.
ഇതിനിടെയാണു ട്രെയിനിലുണ്ടായിരുന്ന മൂന്നു യാത്രക്കാരെ കാണാനില്ലെന്ന വാര്‍ത്ത പുറത്തുവന്നത്. ട്രെയിന്‍ കണ്ണൂരിലെത്തിയതിനു പിന്നാലെയാണ് ഒപ്പമുണ്ടായിരുന്നവര്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നു പേര് എലത്തൂരിനു സമീപം റെയില്‍വേ ട്രാകില്‍ മരിച്ചു കിടക്കുന്നതായുള്ള റിപോര്‍ടുകളും പുറത്തു വന്നു. ട്രെയിനിനു തീപിടിച്ചെന്നു കേട്ട് രക്ഷപ്പെടാനായി ചാടിയവരാകാം മരിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ അക്രമി തള്ളിയിട്ടതാണെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും ഇപ്പോഴും സ്ഥിരീകരണമില്ല. മരിച്ചവരില്‍ ഒരു കുട്ടിയുമുണ്ട്.
ഇതിനിടെ, പ്രതിയുടേതെന്നു സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ പള്ളിയില്‍നിന്നു ലഭിച്ചതായി പൊലീസ് അറിയിച്ചു. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നെങ്കിലും, ദൃശ്യങ്ങളിലുള്ളതു പ്രതിയല്ലെന്നും കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്നും പിന്നീട് വ്യക്തമായി.
കേസിലെ നിര്‍ണായക സാക്ഷിയായ റാസിഖിന്റെ സഹായത്തോടെ തയാറാക്കിയ പ്രതിയുടെ രേഖാചിത്രം പൊലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. എലത്തൂര്‍ സ്റ്റേഷനില്‍ തയാറാക്കിയ ഈ രേഖാചിത്രത്തിലെ വ്യക്തിയോടു സാദൃശ്യമുള്ള വ്യക്തി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പൊള്ളലേറ്റ് ചികിത്സ തേടിയെത്തിയെന്ന് കേട്ട് പൊലീസ് സംഘം അവിടെയെത്തി. വിശദമായ പരിശോധനയില്‍ അതും പ്രതിയല്ലെന്നു വ്യക്തമായി.
അപ്പോഴേയ്ക്കും കേന്ദ്ര ആഭ്യന്തര, റെയില്‍വേ മന്ത്രാലയങ്ങളും ദേശീയ അന്വേഷണ ഏജന്‍സിയും ഉള്‍പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. കേരള പൊലീസ് കേസ് അന്വേഷണത്തിനായി അഡീഷനല്‍ ഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. പ്രതി ഉത്തരേന്ഡ്യക്കാരനാണെന്നു വ്യക്തമായതോടെ, അവിടം കേന്ദ്രീകരിച്ചായി തുടര്‍ന്നുള്ള അന്വേഷണം.
പ്രതിയെന്നു സംശയിക്കുന്ന ശാരൂഖ് സെയ്ഫിയുടെ വിവരങ്ങള്‍ തേടി കേരള പൊലീസിന്റെയും റെയില്‍വേ പൊലീസിന്റെയും സംഘങ്ങള്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെത്തി. കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ഡെല്‍ഹിയില്‍ എത്തി. ഇതിനിടെ, ശാരൂഖ് സെയ്ഫി എന്ന യുവാവിനെ ഉത്തര്‍പ്രദേശ് എടിഎസ് ചോദ്യം ചെയ്തു വിട്ടയച്ചു.
റെയില്‍ ട്രാകിനു സമീപത്തുനിന്നു പ്രതിയുടേതെന്നു സംശയിക്കുന്ന ബാഗ് കണ്ടെത്തിയിരുന്നു. ഇതിലുണ്ടായിരുന്ന ഡയറിയില്‍നിന്നും മൊബൈല്‍ ഫോണില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘങ്ങള്‍ ഗാസിയാബാദിലെത്തിയത്. അക്രമി തീയിട്ട ട്രെയിന്‍ ബോഗി ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) റെയില്‍വേ സുരക്ഷാ സേനയും (ആര്‍പിഎഫ്) കണ്ണൂരിലെത്തി പരിശോധിച്ചു. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കേരള പൊലീസ് എഡിജിപി എംആര്‍ അജിത് കുമാറും സംഘവും എലത്തൂരില്‍ റെയില്‍വേ ട്രാകില്‍ പരിശോധന നടത്തി.
പ്രതിയുടേതെന്നു കരുതുന്ന ഡയറിയില്‍ 'ശാറുഖ് സെയ്ഫ് കാര്‍പെന്റര്‍' എന്ന് എഴുതിയതിന്റെ തുമ്പുപിടിച്ചാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹറില്‍ മരപ്പണിക്കാരനായി ജോലി ചെയ്യുന്ന ശാരൂഖിനെ യുപി എടിഎസ് കസ്റ്റഡിയിലെടുത്തത്. മകന് രണ്ടു മാസമായി വീട്ടില്‍ തന്നെയുണ്ടെന്നും കേരളത്തില്‍ പോയിട്ടില്ലെന്നും ശാരൂഖിന്റെ പിതാവ് പറഞ്ഞു.
ഇതിനിടെ, ട്രെയിന്‍ തീവയ്പു കേസുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരെ പൊലീസ് രംഗത്തെത്തി. തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ധ ജനിപ്പിക്കുന്നതുമായ പ്രചാരണങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം അഭ്യൂഹങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ഇടെയാണ്, പ്രതിയെന്ന് പൊലീസ് ഉറച്ചുവിശ്വസിക്കുന്ന ശാരൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ വലയിലായത്.
Keywords: Train fire accused Shahruk Saifi of Noida arrested from Maharashtra, Kozhikode, News, Arrested, Accused, Trending, Train, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.