സഹോദരിമാര്‍ ട്രെയിനിടിച്ചു മരിച്ചു

 


സഹോദരിമാര്‍ ട്രെയിനിടിച്ചു മരിച്ചു
വടക്കാഞ്ചേരി: സഹോദരിമാര്‍ ട്രെയിനിടിച്ചു മരിച്ചു. സ്‌കൂള്‍ യൂണിഫോം തുന്നാന്‍ കൊടുത്തു മടങ്ങും വഴി ഉ­മര്‍­-ആഇശാബി ദമ്പതികളൂടെ മക്കളായ റംസിയ (13), റജ്‌ന (10) എന്നിവരാണ് ട്രെയിനിടിച്ച് മരി­ച്ചത്. ഞാ­യ­റാഴ്ച വൈകിട്ടായിരുന്നു സം­ഭവം. ചെറുതുരുത്തി വെട്ടിക്കാട്ടിരിയില്‍ ഇടുങ്ങിയ സ്ഥലത്ത് പാളത്തി­ന­രികിലൂടെ നടക്കുമ്പോള്‍ കൊച്ചുവേളി­പോര്‍ബന്തര്‍ എക്‌സ്പ്രസ് തട്ടിയാണ് മ­രണം.

പാളത്തിനരുകില്‍ കുഴിയുള്ള ഭാഗം മറികടന്ന് മാറിനില്‍ക്കാനായിരുന്നു കുട്ടികളുടെ ശ്രമം. എന്നാല്‍ കുട്ടികള്‍ പ്രതീക്ഷിച്ചതിനു മുന്‍പേ ഓടിയെത്തിയ എക്‌സ്പ്രസ് ട്രെയിന്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മ­രിച്ചുവെന്ന് പോലീസ് പ­റഞ്ഞു.

ട്രെയിന്‍ വരുന്നുണ്ടെന്ന് സമീപത്തെ വീട്ടിലെ സ്ത്രീ വിളിച്ചുപറഞ്ഞെങ്കിലും ഒഴിഞ്ഞുമാറാന്‍ സ്ഥല മില്ലാതിരുന്നതിനാല്‍ കുട്ടികള്‍ പരിഭ്രമിച്ച് പാളത്തിലൂടെ ഓടുകയായിരുന്നെന്ന് ദൃക്‌­സാക്ഷികള്‍ പ­റഞ്ഞു. ചെറുതുരുത്തി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാര്‍ത്ഥികളാണ് ഇരുവ­രും. പോസ്റ്റുമോര്‍ട്ടത്തിനുശേ­ഷം തി­ങ്ക­ളാ­ഴ്ച ഖബറട­ക്കും.
Keywords: School, Train, Class, Uniform, Police, Death, Sisters, Girl, Kochuveli, Students, Accident, Accident, Malayalam News, Kerala Vartha, Train hits: Sisters die
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia