അധ്യാപകര്‍ക്ക് വിദേശത്ത് തൊഴില്‍ നേടാന്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം
Jun 27, 2016, 11:30 IST
തിരുവനന്തപുരം: (www.kvartha.com 27.06.2016) സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്കും അധ്യാപക തൊഴിലന്വേഷകര്‍ക്കും, നൈപുണ്യ പരിശീലനത്തിലൂടെ വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളില്‍ തൊഴില്‍ നേടാന്‍, തൊഴില്‍ വകുപ്പ് അവസരമൊരുക്കുന്നു. വകുപ്പിനുകീഴിലുള്ള, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെഎഎസ്ഇ അഥവാ കേസ്), പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ സദ്ഭാവനയുടെ സഹകരണത്തോടെ, കോഴിക്കോട് വെള്ളിപ്പറമ്പില്‍ ഈയിടെ ആരംഭിച്ച സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ എജുക്കേഷന്‍ ആന്റ് ടീച്ചര്‍ ട്രെയിനിംഗിലാണ് (സിആര്‍ഇടിടി അഥവാ ക്രെട്ട്) പരിശീലനം നല്‍കുന്നത്.
പ്രോഗ്രാം ഫോര്‍ അച്ചീവിംഗ് കോമ്പിറ്റന്‍സീസ് ഓഫ് എജുക്കേറ്റേഴ്‌സ് (പിഎസിഇ അഥവാ പേസ്) എന്നതാണ് പരിശീലന കോഴ്‌സിന്റെ പേര്. മൂന്ന് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. അപേക്ഷകള്‍ ജൂലായ് 5 വരെ സ്വീകരിക്കും. ബി.എഡ് ഉള്‍പ്പെടെ, എജുക്കേഷനില്‍ യുജിസി അംഗീകരിച്ച ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ആകെ സീറ്റുകള്‍ 20. പ്രവേശന പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952351660, 8086000196 നമ്പരുകളില്‍ ബന്ധപ്പെടുക.
Keywords: Teachers, Kerala, Thiruvananthapuram, Teachers Training Course, Foreign, CRETT, PACE.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.