Marine Conservation | കടൽ ജീവജാലങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന പരിശീലനം: ഹ്രസ്വകാല കോഴ്സ്

​​​​​​​

 
Marine life conservation training at CMFRI
Marine life conservation training at CMFRI

Photo Credit: CMFRI

● സിഎംഎഫ്ആർഐയിൽ നവംബർ 25 മുതൽ 29 വരെ പരിശീലനം നടത്തുന്നു.  
●നവംബർ 10 വരെ വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം. 


കൊച്ചി: (KVARTHA) കടൽ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുടെ ആരോഗ്യം നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ജല-മണ്ണ് ഗുണനിലവാര പരിശോധനാ രീതികൾ പരിശീലിപ്പിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ-CMFRI) ഹ്രസ്വകാല കോഴ്സ് സംഘടിപ്പിക്കുന്നു. 

നവംബർ 25 മുതൽ 29 വരെ സിഎംഎഫ്ആർഐയിൽ നടക്കുന്ന ഈ കോഴ്സിൽ ജലഗുണനിലവാര പരിശോധന, മണ്ണിനങ്ങളുടെ സ്വഭാവനിർണയം, സമുദ്രമലിനീകരണം തിരിച്ചറിയൽ, പരിശോധനകൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ പരിചയപ്പെടുത്തും. സാമ്പിളുകൾ ശേഖരിക്കുന്നതിന് ഫീൽഡ് ട്രിപ്പുമുണ്ടാകും.

വെള്ളത്തിൽ അലിഞ്ഞുചേരുന്ന ഓക്സിജന്റെ അളവ്, പോഷകങ്ങളുടെ സാന്ദ്രത, ജലത്തിലെ മലിനീകരണത്തിന്റെ സാന്നിധ്യം, മൺതരികളുടെ സ്വഭാവം, മണ്ണിലടങ്ങിയിരിക്കുന്ന ജൈവപദാർത്ഥങ്ങളുടെ തോത് തുടങ്ങിയുള്ള സുപ്രധാന പരിശോധനരീതികൾ പരിശീലിപ്പിക്കും. സിഎംഎഫ്ആർഐ നടത്തി വരുന്ന 'നോ യുവർ മറൈൻ ബയോഡൈവേഴ്സിറ്റി' പരിശീലന പരമ്പരയുടെ ഭാഗമായാണിത്.

സമുദ്രജൈവവൈവിധ്യ പരിസ്ഥിതി പഠനവുമായ ബന്ധപ്പെട്ട് മണ്ണ്-ജലഗുണനിലവാര പരിശോധനരീതികളിൽ പ്രായോഗിക പരിശീലനം ആഗ്രഹിക്കുന്ന സമുദ്രശാസ്ത്ര വിദ്യാർത്ഥികൾ, ഗവേഷകർ, പരിസ്ഥിതി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് ഈ കോഴ്സ് ഉപകാരപ്രദമാകും. മണ്ണ്-ജലഗുണനിലവാര പരിശോധനരീതികളിൽ പ്രായോഗിക പരിശീലനം ആഗ്രഹിക്കുന്നവർക്കും കോഴ്സിൽ പങ്കെടുക്കാം. 

നവംബർ 10 വരെ വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www(dot)cmfri(dot)org(dot)in സന്ദർശിക്കുക.

 #MarineConservation #CMFRI #TrainingCourse #WaterQuality #EnvironmentalScience #Biodiversity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia