Transfer | പ്രതിഷേധം ഫലം കണ്ടു; വൈക്കം ഡിപോയിലെ കന്‍ഡക്ടര്‍ അഖില എസ് നായരെ പാലായിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി
Apr 3, 2023, 14:37 IST
തിരുവനന്തപുരം: (www.kvartha.com) കെ എസ് ആര് ടി സിയില്‍ ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ എഴുതി യൂനിഫോമില്‍ ധരിച്ചെന്ന സംഭവത്തില്‍ വൈക്കം ഡിപോയിലെ കന്‍ഡക്ടര്‍ അഖില എസ് നായരെ പാലായിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി ഉത്തരവിറങ്ങി.
സിഎംഡിയുടെ റിപോര്‍ടിനെ തുടര്‍ന്നാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഖില ബാഡ്ജില് പ്രദര്‍ശിപ്പിച്ച കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ആറുദിവസം മാത്രമാണ് ശമ്പളം വൈകിയതെന്നും എന്നാല്‍ 41 ദിവസം മുടങ്ങിയെന്നാണ് ബാഡ്ജില് ജീവനക്കാരി പ്രദര്‍ശിപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചാം തീയതിയാണ് കെ എസ് ആര് ടി സിയിലെ ശമ്പള ദിവസം. എന്നാല്‍ സ്ഥലം മാറ്റം ശിക്ഷാ നടപടിയല്ലെന്നും മന്ത്രി അറിയിച്ചു.
കന്‍ഡക്ടറെ സ്ഥലം മാറ്റിയ സംഭവം ഇങ്ങനെ:
ശമ്പളരഹിത സേവനം 41-ാം ദിവസ'മെന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിന് കഴിഞ്ഞ ദിവസമാണ് അഖിലയെ വൈക്കം ഡിപോയില്നിന്നു പാലായിലേക്കു സ്ഥലംമാറ്റിയത്. പ്രതിഷേധം സര്‍കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണു കെ എസ് ആര് ടി സിയുടെ നിലപാട്. ജനുവരി 11 ന് ആണ് ഇവര്‍ പ്രതിഷേധ ബാഡ്ജ് ധരിച്ചു ജോലിക്കെത്തിയത്.
യാത്രക്കാരില്‍ ഒരാള്‍ ഇതിന്റെ ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ഇത് വ്യാപകമായി ചര്‍ചയാകുകയും ചെയ്തു. തുടര്‍ന്ന് കോര്പറേഷന് നടത്തിയ അന്വേഷണത്തില്‍ അഖില അച്ചടക്ക ലംഘനം നടത്തിയെന്നും സര്‍കാരിനെയും കോര്‍പറേഷനെയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്നും ഭരണപരമായ സൗകര്യാര്‍ഥം സ്ഥലം മാറ്റിയെന്നുമാണ് സ്ഥലംമാറ്റ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉത്തരവ് റദ്ദാക്കിയത്.
എം എസ് സിയും ബിഎഡുമുള്ള അഖില 13 വര്‍ഷമായി കെ എസ് ആര് ടി സി ജീവനക്കാരിയാണ്. കഴിഞ്ഞവര്‍ഷം മാര്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളം കിട്ടാതെ വന്നപ്പോള്‍ വിഷു ദിവസം വൈക്കം ഡിപോയില്‍ നിരാഹാരസമരം നടത്തിയിരുന്നു.
Keywords: Transfer of KSRTC Lady Conductor Akhila S Nair Cancelled, Thiruvananthapuram, News, KSRTC, Controversy, Transfer, Press meet, Minister, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.