Assaulted | കണ്ണൂരില്‍ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളെ അക്രമിച്ചുവെന്ന് പരാതി: 4 പേര്‍ക്കെതിരെ കേസെടുത്തു
Aug 30, 2022, 21:54 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ പേരാവൂര്‍ തൊണ്ടിയില്‍ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികള്‍ക്കു നേരെ അക്രമം നടന്നതായി പരാതി. സംഭവത്തില്‍ ട്രാന്‍സ് ജെന്‍ഡറിലൊരാളുടെ സഹോദരനും സൃഹുത്തുക്കളുമുള്‍പെടെ നാലുപേര്‍ക്കെതിരെ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തൊണ്ടിയില്‍ സ്വദേശികളായ സന്തോഷ്, തോമസ്, രതീശന്‍, ജോസി ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തൊണ്ടിയില്‍ കുട്ടിച്ചാത്തന്‍ കണ്ടിയിലെ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികള്‍ക്കു നേരെയാണ് തിങ്കളാഴ്ച രാത്രിയില്‍ അക്രമണമുണ്ടായത്. ഇവര്‍ താമസിക്കുന്ന വീടിന് നേരെ കല്ലെറിഞ്ഞതിനു ശേഷം അക്രമിച്ചുവെന്നാണ് പരാതി.
ദമ്പതികളില്‍ ഒരാളുടെ സഹോദരന്‍ സന്തോഷും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇവരെ ആക്രമിച്ചത്. തങ്ങളെ
കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വീട്ടില്‍ നിന്നും ഇറങ്ങിയില്ലെങ്കില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കിയതായും ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പേരാവൂരിലെ തറവാട്ടുവീട്ടില്‍ മാതാവിനൊപ്പം താമസിച്ചുവരികയായിരുന്നു ദമ്പതികള്‍. കുടുംബ കലഹമാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്. രണ്ടാഴ്ച മുന്‍പ് തന്നെ ആക്രമിച്ചുവെന്ന സന്തോഷിന്റെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്തിരുന്നു.
അക്രമത്തിനിടെ ചെറുത്ത ദമ്പതികളില്‍ ഒരാളുടെ കഴുത്തില്‍ കത്തിക്കൊണ്ടു കുത്തിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
Keywords: Transgender couple assaulted at Peravoor, Kannur, News, Attack, Police, Complaint, Kerala.
ദമ്പതികളില്‍ ഒരാളുടെ സഹോദരന്‍ സന്തോഷും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇവരെ ആക്രമിച്ചത്. തങ്ങളെ
കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വീട്ടില്‍ നിന്നും ഇറങ്ങിയില്ലെങ്കില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കിയതായും ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പേരാവൂരിലെ തറവാട്ടുവീട്ടില്‍ മാതാവിനൊപ്പം താമസിച്ചുവരികയായിരുന്നു ദമ്പതികള്‍. കുടുംബ കലഹമാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്. രണ്ടാഴ്ച മുന്‍പ് തന്നെ ആക്രമിച്ചുവെന്ന സന്തോഷിന്റെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്തിരുന്നു.
അക്രമത്തിനിടെ ചെറുത്ത ദമ്പതികളില്‍ ഒരാളുടെ കഴുത്തില്‍ കത്തിക്കൊണ്ടു കുത്തിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.